ചന്ദനത്തോപ്പു ഗ്രാമത്തിലെ അങ്കവാലന്‍ പൂങ്കോഴിയും അവന്‍റെ പുറത്തിരുന്നു കൂട്ടുകാരന്‍ ഡുഡുവും വയല്‍ വരമ്പത്തുകൂടി പോകുന്ന കാഴ്ച നോക്കി കിങ്ങണിക്കുട്ടന്‍ കാളക്കുഞ്ഞന്‍ ചോദിച്ചു.
“നിങ്ങള്‍ രണ്ടാളും കൂടി എങ്ങോട്ടാ കൂട്ടുകാരെ?”
അങ്കവാലന്‍റെ പുറത്തിരുന്ന ഡുഡുവാണ് മറുപടി പറഞ്ഞത്.
“ഞങ്ങള്‍ക്ക് ഇനിയുള്ള ആറുമാസം ശിങ്കാരതോപ്പു ഗ്രാമത്തിലാണു പണി.”
“അതെന്താ അങ്ങോട്ടൊരു പോക്ക്”.
“അത് അവിടെയുള്ള മടിയന്മാരുടെ മടി മാറ്റാന്‍ പോകുവാ”.
“ഓഹോ അങ്ങിനെയോ”.
“ആ ചുണ്ടത്തെ സഞ്ചിയിലെന്താ?”
“ അതോ, അത് പൊന്നു വിളയുന്ന വിത്താ”.
അങ്കവാലനും ഡുഡുവും കൂടി ശിങ്കാരത്തോപ്പിലേയ്ക്ക് നടന്നു വിട്ടു.
അവരവിടെ ചെന്നു.ഗ്രാമത്തലവനെക്കണ്ടു. അദ്ദേഹം അവര്‍ക്ക് താമസിയ്ക്കാന്‍ വയല്‍
വരമ്പത്ത് ഒരു വീടും കൊടുത്തു.
പുതിയ അതിഥികളെ കണ്ടപ്പോള്‍ മടിയന്‍മാര്‍ എല്ലാവരും ചുറ്റിനും കൂടി.അവര്‍ അങ്കവാലന്‍റെ വാലിലും.ചുണ്ടിന്‍റ മേലുള്ള പൂവിലും,താടയിലും ഒക്കെ കൌതുകത്തോടെ നോക്കി.പിന്നെ സഞ്ചിയിലെ പൊന്നു വിളയുന്ന വിത്തും അവര്‍ അതിശയത്തോടെ നോക്കിക്കണ്ടു.അങ്ങിനെയൊരെണ്ണം ആ മടിയന്മാര്‍ ആദ്യമായി കാണുകയായിരുന്നു.
അവര്‍ എല്ലാ സാധനങ്ങളും അടുത്ത ഗ്രാമത്തില്‍ നിന്നും വരുത്തി കഴിയ്ക്കുന്നവരായിരുന്നു.
പിറ്റെദിവസം വെളുപ്പാന്‍ രാവിലെ അങ്കവാലന്‍ ചന്ദനത്തോപ്പിലെ ഗ്രാമീണരെ
കൂവി ഉണര്‍ത്തുന്നതുപോലെ മൂന്നു പ്രാവശ്യം കൂവി.
“ കൊക്കരക്കോ......”
“ കൊക്കരക്കോ......”
“ കൊക്കരക്കോ......”
ശിങ്കാരത്തോപ്പിലെ മടിയന്മാര്‍ ഇങ്ങനെയൊരു ശബ്ദം ആദ്യമായാണ് കേള്‍ക്കുന്നത്. ആദ്യത്തെ കൂവിനു തന്നെ ഒട്ടു മുക്കാലും പേര്‍ ഉണര്‍ന്നു കഴിഞ്ഞു.
മൂന്നാമത്തെ കൂവോടുകൂടി എല്ലാഗ്രാമവാസികളും ഉണര്‍ന്നു കഴിഞ്ഞു. കുഴിമടിയന്മാരായ അവര്‍ തലേന്നുവരെ ഉച്ചവരെ കിടന്നുറങ്ങുന്ന ശീലമായിരുന്നു.
അങ്കവാലന്‍ ഡുഡുവുമായി നേരെ അടുത്ത വയലിലേയ്ക്കിറങ്ങി. ബലമുള്ള കാലുകളിലെ കൂര്‍ത്ത നഖം കൊണ്ട് വയലു മുഴുവനും ചിക്കി ചികഞ്ഞു. ഗ്രാമത്തലവന്‍ കൊടുത്ത ചെറിയ മണ്‍ വെട്ടി കൊണ്ട് ഡുഡു ചിക്കി ചികഞ്ഞ വയലെല്ലാം നിരപ്പാക്കി.ചുണ്ടത്തു തൂക്കിക്കൊണ്ടു വന്ന സഞ്ചിയില്‍ നിന്നും വിത്തുമണികള്‍ രണ്ടുപേരും കൂടി വയലില്‍ വിതച്ചു.അടുത്ത തോട്ടില്‍ നിന്നും വെള്ളം ഒരു ചാലുവഴി കൊണ്ടുവന്ന് വിത്തിനു നനവു കൊടുത്തു.അങ്ങനെ മൂന്നാം ദിവസം വിത്തെല്ലാം മുളച്ചു. എന്നും ഈ കാഴ്ചകളൊക്കെ കാണാന്‍ മടിയന്‍മാര്‍, അങ്കവാലന്‍ ഉണര്‍ത്തുന്നതു കൊണ്ട് വെളുപ്പിനെ തൊട്ട് വയല്‍ വരമ്പത്ത് നോക്കിയിരിയ്ക്കും. അങ്ങിനെ ചെടി വലുതായി വലുതായി വന്നു.ഇടയ്ക്കിടയ്ക്ക് അങ്കവാലനും ഡുഡുവും കൂടി ചാണകവും ചാമ്പലും ചെടിയ്ക്ക് വളവുമായി ഇട്ടു കൊടുത്തു. മാസം ആറായപ്പോള്‍ പൊന്നിന്‍ നിറമുള്ള കതിര്‍കുലകള്‍
കൊണ്ട് ചെടി മുഴുവനും നിറഞ്ഞു.
എല്ലാ മടിയന്‍മാരും ഒത്തു കൂടി. അവര്‍ അതുകണ്ടിട്ട് അതിശയത്തോടു കൂടി പറഞ്ഞു.
“ ഇതുകൊള്ളാമല്ലോ..ഈ വിദ്യ..കാണാനും നല്ല ചേല്.”
അവര്‍ അങ്കവാലന്‍റെയും ഡുഡുവിന്‍റയും വീട്ടില്‍ ചെന്നു പറഞ്ഞു.
“കൂട്ടുകാരെ ഈ വിദ്യ ഞങ്ങളെ കൂടി പഠിപ്പിച്ചു തരണം.ഞങ്ങള്‍ വെളുപ്പിനെ തൊട്ട്
ഇവിടൊക്കെ വെറുതെ ഇരിയ്ക്കുകയല്ലെ?”
അങ്ക വാലനും ഡുഡുവിനും സന്തോഷമായി.അവര്‍ കൃഷിചെയ്യുന്ന എല്ലാ രീതികളും
ഗ്രാമവാസികളായ മടിയന്മാര്‍ക്ക് പറഞ്ഞു കൊടുത്തു.എന്നിട്ടു പറഞ്ഞു.
ഇതെല്ലാം നല്ല ഒന്നാം തരം നെന്മണികളാണ്. ഇതില്‍ നിന്നാണ് നമുക്ക് ഭക്ഷിയ്ക്കാനുള്ള അരി കിട്ടുന്നത്.ഇന്നു തൊട്ട് നിങ്ങള്‍ ഇവിടെയുള്ള ബാക്കി വയലുകളില്‍ കൃഷിചെയ്യുക. അങ്ങിനെ നിങ്ങള്‍ക്ക് ആഹാരത്തിനായി അടുത്ത ഗ്രാമക്കാരെ ആശ്രയിക്കാതെയിരിയ്ക്കുക.
അന്നു തൊട്ട് ഗ്രാമത്തിലെ മടിയന്മാരെല്ലാവരം ചേര്‍ന്ന് കൃഷി ചെയ്യുവാനാരംഭിച്ചു.
അങ്ങിനെ ആ ഗ്രാമം സമ്പല്‍ സമൃദ്ധിയായി.ഗ്രാമത്തലവന് സന്തോഷമായി.
ഗ്രാമത്തിലെ മടിയന്മാരെ വെളുപ്പിനെ കൂവിയുണര്‍ത്തി നല്ല അദ്ധ്വാനശീലരാക്കി മാറ്റിയ അങ്കവാലനെയും ഡുഡുവിനെയും ഗ്രാമത്തലവന്‍ ഒരുപാടു സമ്മാനങ്ങള്‍ നല്‍കി അവരുടെ ഗ്രാമത്തിലേയ്ക്ക് യാത്രയാക്കി.
ഈ കഥ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുളളതാണെ. മാതൃഭൂമിയുടെ മിന്നാമിന്നി(കുട്ടികളഉടെ മാഗസിന്‍)നടത്തിയ കഥാരചനാ മത്സരത്തിന് സമ്മാനം കിട്ടിയ കഥയാണ്. ഇത്.പടം കൊടുത്തിട്ട്. കഥയെഴുതി അയയ്ക്കുകയായിരുന്നു.അവരുടെ അനുവാദത്തോടുകൂടി ഇത് ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു.
ReplyDeleteമനോഹരമായ കഥ
ReplyDeleteഎല്ലാ കുട്ടികളും നന്നായി ഇഷ്ടപ്പെടും
അഭിനന്ദനങ്ങൾ!
നല്ലൊരു സാരോപദേശ കഥ..
ReplyDeleteഅതിലപ്പുറം നമ്മളെപ്പറ്റിയും ചിന്തിപ്പിക്കുന്നു,
ആശംസകള്‍
നല്ല കഥ! കുട്ടികള്‍ക്ക് മാത്രമല്ല വലിയവര്‍ക്കും കൂടി...
ReplyDeleteഅമ്മിഞ്ഞ പോല്‍ കുഞ്ഞുങ്ങള്‍ക്കൊരു കുഞ്ഞിക്കഥ .
ReplyDelete“ഞങ്ങള്‍ക്ക് ഇനിയുള്ള ആറുമാസം ശിങ്കാരതോപ്പു ഗ്രാമത്തിലാണു പണി.”
ReplyDelete“അതെന്താ അങ്ങോട്ടൊരു പോക്ക്”.
“അത് അവിടെയുള്ള"" കുസുമത്തിന്റെ "മടി മാറ്റാന്‍ പോകുവാ”.
ബാലരമക്ക് അയച്ചു കൊടുക്കു ....എന്തായാലും അവര്‍ പ്രസ്ധീകരിക്കും ....
നല്ല കഥ, കുട്ടികളൊക്കെ നല്ല അധ്വാനശീലരാകട്ടേ!
ReplyDeleteഇതെന്താ ഇങ്ങനെ ?
ReplyDeleteഎന്തു പറ്റി? എന്നൊക്കെ വിചാരിച്ച് കണ്ണും തള്ളി വായിച്ചു പോകുമ്പോഴാണ് ചേച്ചിയുടെ കമന്റ് കണ്ടത്!
സമ്മാനം കിട്ടിയതിനു അഭിനന്ദനം!
ചില കാര്യങ്ങൾ ചോദിക്കട്ടെ, ഒന്നും തോന്നരുത്
ഈ ഡുംഡും ആരാ? എന്തു പക്ഷിയാ ? അതോ ഞാൻ വായിക്കുവാൻ വിട്ടു പോയതാണോ?
വയലും മുഴുവൻ ചിക്കിയിട്ട് എന്തിനാ നിരപ്പാക്കിയത് ?
വിത്തെല്ലാം മുളച്ചു..
അതിനു ശേഷം ഒരു ചെടിയുടെ കാര്യം മാത്രമേ പറയുന്നുള്ളൂ.
എഴുതുന്നത് മനസ്സിൽ അതു പോലെ കാണുന്നതു കൊണ്ട് തോന്നിയതാണ്.
പിന്നെ..ഈ കഥ കൊണ്ട് കേരളം നന്നാവുമെന്നത് വെറും വ്യാമോഹം മാത്രമാണ്.
നമുക്ക് നന്നാവാൻ ഒരു ഉദ്ദേശ്യവുമില്ല !!. പിന്നെ മടിയന്മാരെന്നു വിളിക്കരുത്!
നമുക്ക് കീ ജയ് വിളിക്കാൻ പോകണം. സിനിമാ പോസ്റ്ററിനു മുന്നിൽ ചെണ്ടയടിക്കാൻ പോകണം (ആരേ തോൽപ്പിക്കാൻ?)
വിഷമം കൊണ്ട് പറഞ്ഞു പോയതാണ് :(
നല്ല കഥ. അഭിനന്ദനങ്ങൾ.
കൂട്ടുകാരെ സംശയം മാറ്റിത്തരാം. ഒരു പടമാണ് കൊടുത്തിരുന്നത്.കഥയെഴുതാന്‍.ഒരു പുവന്‍കോഴീടെ
ReplyDeleteപുറത്ത് നല്ല ഉത്സാഹത്തോടെ ഇരുന്നു യാത്രചെയ്യുന്ന
ഒരു കുട്ടി.അവനു ഞാന്‍ കൊടുത്ത പേരാണ് ഡുഡു.
വയല്‍ വരമ്പത്തൂടെ യാത്ര ചെയ്യുന്ന അവരെ നോക്കി നില്‍ക്കുന്ന
ഒരു കാളക്കുട്ടന്‍.ഇതാണു സന്ദര്‍ഭം.
വായിച്ച് അഭിനന്ദനം അറിയിച്ച എല്ലാവര്‍ക്കും എന്‍റ സന്തോഷംഅറിയിക്കട്ടെ.
ആദ്യം തന്നെ അഭിനന്ദനങ്ങള്‍.
ReplyDeleteചിത്രത്തില്‍ നിന്ന് വിരിയിച്ചെടുത്ത ഭാവന നന്നായി.
കുസുമം,
ReplyDeleteഞാനൊരു ഒന്നാം ക്ലാസ്സുകാരനായി. അസ്സലായി ട്ടോ! ഒരു ബാലകഥ എഴുതണം എന്ന് എനിക്കൊരു പ്രചോദനം കിട്ടി!
അസ്സല്‍ കുട്ടിക്കഥ ..കഥ കുട്ടികള്‍ക്കുള്ളതാണെങ്കിലും കേരളത്തിലെ മുതിര്‍ന്ന മടിയന്മാരും വായിച്ചു മടി മാറ്റട്ടെ ..സമ്മാനം കിട്ടി എന്നറിഞ്ഞതില്‍ സന്തോഷം ..ആശംസകള്‍ ..:)
ReplyDeleteഇതു നമ്മുടെരാഷ്ട്രിക്കാരും ഭരണക്കാരും
ReplyDeleteവായിക്കണം.കഥ redirected to
എല്‍.ഡി.എഫ് ആന്റ് യുഡിഎഫ്
നല്ല കുഞ്ഞിക്കഥ ഇഷ്ടായി..
ReplyDelete--
ബാലസാഹിത്യത്തിലും പിടിപാടുണ്ടല്ലേ.
ReplyDeleteസമ്മാനം കിട്ടിയതിനു അഭിനന്ദനങ്ങള്‍.
കുഴി മടിയന്മാർ ചിന്തിക്കുക.
ReplyDeleteനന്മ നിറഞ്ഞ കഥ
ആശംസകൾ……………..
സന്ദേശമുണര്‍തുന്ന കഥ.കുട്ടികള്‍ക്ക് വായിച്ചു കൊടുക്കണം.
ReplyDeleteഈ കുട്ടിക്കഥക്ക് സമ്മാനം കിട്ടിയതിനഭിനന്ദനം....
ReplyDeleteഎല്ലാ കുട്ട്യോൾക്കും നല്ലൊരു സന്ദേശം കൊടുത്തിരിക്കുന്നൂ....കേട്ടൊ കുസുമംജി
കഴിഞ്ഞ “മിന്നാമിന്നി” പാട്ട് പാടിയപ്പോള്‍ എന്റെ പത്തു വയസ് കുറഞ്ഞു. ഇപ്പോള്‍ ഈ കുട്ടിക്കഥ വായിച്ചപ്പോള്‍ വീണ്ടും പത്ത് കുറഞ്ഞു. ഇനി അടുത്ത പോസ്റ്റ് ഞാന്‍ വായിക്കണോ എന്നാലോചിച്ച് നോക്കട്ടെ....
ReplyDeleteനല്ല കഥയാട്ടോ...
വായിച്ചു തുടങ്ങിയപ്പോള്‍ പൂമ്പാറ്റയിലെ കഥകള്‍ ഓര്‍മ്മയിലേക്ക് വന്നു, പണ്ട്, അതായിരുന്നു എന്റെ ലോകം.
ReplyDeleteനന്നായിരിക്കുന്നു..., കുട്ടികള്‍ക്ക് ഇതൊക്കെ വായിക്കാന്‍ സമയമുണ്ടോ, ആവോ...?
എനിക്ക് ഈ കഥ നന്നായി ഇഷ്ടമായി. ഞാന്‍ വീണ്ടും കുട്ടിയായോ? ഗുണപാഠം മാത്രമല്ല. ചില താരതമ്യങ്ങള്‍ കണ്ടപോലെ തോന്നി. മടിയനായ മലയാളി. ജോലി ചെയ്യുന്ന തമിഴന്‍. അയല്‍വാസി.
ReplyDeleteകൊള്ളാമല്ലൊ കഥ കുട്ടികൾക്കുള്ളതാണെങ്കിലും എല്ലാർക്കും പറ്റിയകുറെ കാര്യങ്ങളുണ്ട് ഇതിൽ.. ഞാനും പോയി ഒന്നാം ക്ലാസിലേക്ക്.. സമ്മാനം കിട്ടിയതിൽ അഭിനന്ദനം അറിയിക്കട്ടെ.. കുഞ്ഞുങ്ങളുടെ മനസ്സാണല്ലെ (ബുദ്ധിയും) അമ്മോ ചൂടാകല്ലെ വെറുതെ പറഞ്ഞതാ... ഇഷ്ട്ടായി കഥ ഞാൻ മോഷ്ട്ടിച്ചു അതായത് കോപ്പി പേസ്റ്റ് ചെയ്തു ബ്ലോഗിലേക്കല്ല ട്ടോ..മക്കൾക്ക് വായിച്ചു കൊടുക്കാൻ.. മൂത്ത മോൾ സമയം കിട്ടുമ്പോൾ കുഞ്ഞനിയനു വായിച്ചു കൊടുക്കും അതു കേട്ട് അവന്റെ സംശയം കേൾക്കാൻ നല്ല രസാ... ആശംസകൾ..
ReplyDeleteസമ്മാനം കിട്ടിയതില്‍ അഭിനന്ദിക്കുന്നു ...
ReplyDeleteകുഞ്ഞിക്കഥ കൊള്ളാം
കഥയും ഡുഡുവും ക്യൂട്ട്..
ReplyDeleteഅഭിനന്ദനങ്ങള്‍
ഇതൊന്നും കണ്ട് ഞാൻ ഉറക്കമുണരില്ലാന്റെ കുസുമാജീ..!
ReplyDeleteഎനിക്കു തമിഴന്റെ പച്ചക്കറി മതി...!!
കഥ നന്നായിട്ടുണ്ടന്നല്ല.. ഉഗ്രനായിട്ടുണ്ട്.
ആശംസകൾ....
ചേച്ചിയെ കഥ ഇഷ്ടായി ട്ടോ.പൂവന്‍ കോഴിയുടെ പുറത്തിരുന്നു പോകുന്ന കുഞ്ഞിനെ മനസ്സില്‍ കണ്ടു.ചേച്ചിയുടെ മനസ്സില്‍ ഒരു കുഞ്ഞു കുട്ടി ഉണ്ട് .അതെനിക്ക് മനസ്സിലായി :)
ReplyDeleteമുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ..സന്തോഷം.മുഹമ്മദേ
ReplyDelete:വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് --താങ്കള്‍ കുറെ നാളു കൂടിയാമല്ലേ ഇതുവഴി വന്നത്. വന്നതില്‍ സന്തോഷം
zephyr zia ..thank u zia
ഇസ്മായില്‍ കുറുമ്പടി (തണല്‍) --സന്തോഷം ഇസ്മയിലേ
ശ്രീനാഥന്‍ ...കുട്ടികള്‍ അദ്ധ്വാനശീലരായാല്‍ കൊള്ളാമായിരുന്നു.
Sabu M H ..സാബൂനു വേണ്ടി ഒരു വിശദീകരണം കൊഠുത്തിട്ടുണ്ട്.
പട്ടേപ്പാടം റാംജി ..നന്ദി.റാംജീ
ReplyDeleteappachanozhakkal --മാഷേ എഴുതൂ ഒരു ബാലകഥ.ഇനി ആവശ്യമായി വരുമല്ലോ.
രമേശ്‌അരൂര്‍ ..ശരിയാണു രമേശ്. ഞാനുള്‍പ്പെടുന്ന സമൂഹം എല്ലാത്തിനും നമ്മള്‍ അന്യ സ്റ്റേറ്റിനെയല്ലേ ആശ്രയിക്കുന്നത്.
ജയിംസ് സണ്ണി പാറ്റൂര്‍..നമുക്കിങ്ങനെ എഴുതാനല്ലേ പറ്റു.
lekshmi. lachu--സന്തോഷം
Shukoor ..അങ്ങിനെയൊന്നുമില്ല. കുറെ കള്ളക്കഥ പണ്ട് കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. അതിന്‍റെ ഒരു പരിചയം കൊണ്ടാകാം
ReplyDeletesm sadique..നല്ല അഭിപ്രായത്തിന് നന്ദി. സിദ്ദിക്ക്.
~ex-pravasini* ..സന്തോഷം. ഇതു കുഞ്ഞുങ്ങളുള്ളവര്‍ക്കാണ് ഇട്ടിരിയ്ക്കുന്നത്.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
thank u.thanku
ajith ..എന്താണേലും മാഷിന്‍റെ വയസ്സു കുറഞ്ഞല്ലോ.കഥകേട്ട്.
ഷമീര്‍ തളിക്കുളം ..പണ്ട് ഞങ്ങളുടെ കാലത്ത് പൂമ്പാറ്റേം ഒന്നുമില്ല. മുത്തശ്ശിയുടെ അടുക്കല്‍ പോയി ഇരിയ്ക്കും കഥകേള്‍ക്കാന്‍.
ReplyDeleteഉമ്മു അമ്മാര്‍ ..ഉമ്മുവെ ചിലപ്പോള്‍ നമ്മളെല്ലാം അങ്ങിനെയല്ലേ.കുട്ടികളാകും.അമ്മയായാലും അമ്മുമ്മയായാലും മനസ്സില്‍
ആഭാവങ്ങളെല്ലാം മറഞ്ഞു കിടക്കും
ധനലക്ഷ്മി ..സന്തോഷം ധനലക്ഷ്മി.
mayflowers..thank u
വീ കെ .ഞാനും ...........എനിയ്ക്കും
ശ്രീദേവി...ആ ചിലപ്പോഴൊക്കെ അങ്ങിനെയാണേ.....
നല്ല കഥ, സമ്മാനാര്‍ഹം തന്നെ!
ReplyDeleteഅഭിനന്ദനങ്ങള്‍.
ചെറുപ്പകാലത്തിലേക്ക് ഒരു കൂപ്പ്കുത്തല്‍ നടന്നു, പൂമ്പാറ്റയും ബാലരമയും അമര്‍ ചിത്രകഥയുമൊക്കെയുള്ള കുട്ടിക്കാലത്തേക്ക്!
:)kollaam chechi
ReplyDeleteനല്ലൊരു സാരോപദേശ കഥ, സമ്മാനം കിട്ടിയതിന് അഭിനന്ദനങ്ങള്‍ ....
ReplyDeletenannaayittund. ashamsakal
ReplyDeleteഇതൊരു കുട്ടി കഥയല്ല. വലിയകുട്ടികള്‍ പഠിക്കേണ്ടത്.
ReplyDeleteനിശാസുരഭി
ReplyDeleteഭാനു കളരിക്കല്‍
Kunjuss
സുജിത് കയ്യൂര്‍
Sukanya
എല്ലാവരെയും സന്തോഷം അറിയിക്കട്ടെ.
ആശംസകൾ
ReplyDeleteവായിച്ചു തുടങ്ങിയപ്പോഴേ ബാലരമ മനസ്സില്‍ വന്നു. നല്ല കുഞ്ഞി കഥ.
ReplyDeleteനല്ല കഥ.
ReplyDeleteഅഭിനന്ദനങ്ങള്‍.
കഥ നല്ല ഇഷ്ടായീ.....അഭിനന്ദനങ്ങൾ.
ReplyDeleteഇനീം കുട്ടിക്കഥകൾ എഴുതുമല്ലോ.
ഒത്തിരി ഇഷ്ടപ്പെട്ടു കഥ.അഭിനന്ദനങ്ങൾ.
ReplyDeletenikukechery
ReplyDeleteവരയും വരിയും : സിബു നൂറനാട്
ബെഞ്ചാലി
Echmukutty
moideen angadimugar
സന്തോഷം കൂട്ടുകാരെ..നല്ല അഭിപ്രായത്തിന്.
valare nalla kuttikkadha.... aashamsakal.........
ReplyDeleteകഥ വായിച്ചു.പിന്നീടു ആണ് ബാകി കഥ
ReplyDeleteവായിച്ചത്.ആ ചിത്രത്തില്‍ നിന്നും ഉരുത്തിരിഞ്ഞ
ഭാവന ഇത്രയും മനോഹരം ആയ ഒരു സൃഷ്ടിക്കു
വഴി കൊടുത്തതില്‍ ആദ്യത്തെ അഭിനന്ദനം..
ഇതിനല്ലെങ്കില്‍ പിന്നെ ഏതിന് സമ്മാനം!!!
ഇനി പുതിയ പോസ്റ്റ് പറ്റുമെങ്കില്‍ ഒന്ന്
മെയില്‍ ചെയ്യുക.ഒരു കമന്റ് ബോക്സില്‍ കഥയെ
പ്പറ്റി കണ്ടത് കൊണ്ടാണ് വന്നത്..
കുട്ടി കഥ നല്ല കഥ.
ReplyDeleteനല്ലൊരു കുട്ടിക്കഥ..!
ReplyDeleteഅഭിനന്ദനങ്ങള്‍..!!
അര്‍ഹമായ അംഗീകാരം....!
ente lokam നിങ്ങളഉടെ എല്ലാം പ്രോത്സാഹനമാണ് എന്‍റെ പ്രചോദനം
ReplyDeleteഒരു പാടു സന്തോഷം.
കുമാരന്‍ | kumaran നന്ദി കുമാരാ.
mazhamanthram ..സുഹൃത്തേ ഇവിടെ ആദ്യമായി വന്നതില്‍ സന്തോഷം.
പ്രവാസത്തിന്റെ പ്രയാസത്തിൽ നിന്ന് നാട്ടിലേക്ക് വന്നപ്പോൾ കുട്ടികളുമായി ഒന്നടുക്കുവാൻ (തമീം - 6 , ഫാത്തിമ 3) കഥകൾ പറഞ്ഞു കൊടുക്കുവാനുള്ള അവരുടെ ആവശ്യം എന്നെ നിരാശനാക്കി,... "കുട്ടിക്കഥ" എന്ന് ഗൂഗിൾ ചെയ്തപ്പോൾ എത്തിപ്പെട്ടതാണിവിടെ...
ReplyDeleteഇന്നെങ്കിലും ഒരു കഥ അവർക്ക് പറഞ്ഞു കൊടുക്കാനായില്ലെങ്കിൽ !!!
നന്നായി... ഈ കഥ... നന്ദി...