Tuesday, May 31, 2011

ഒരു നിലാച്ചീന്ത് (ജൂണ്‍ 1 2011 ) ഇറങ്ങിയ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചത്.)




  അവളെന്നാണെന്റ മനസ്സിന്റെ കോണിലൊരിടത്ത് ഇടം പിടിച്ചത്. കൃത്യമായ ദിവസം ഓര്‍മ്മയില്ലെങ്കിലും,ആ ഒരു ദിവസം ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നുണ്ട്. കരഞ്ഞു വിളിച്ച് അപ്പുപ്പന്റെ ചൂണ്ടു വിരലില്‍തൂങ്ങി,ആദ്യമായി അവള്‍എല്‍.കെ.ജി യില്‍ പോയ ദിവസം.ഓഫീസില്‍ പോകാനിറങ്ങിയ ഞാനാ കരച്ചില്‍ കേട്ടതു കൊണ്ടാണ് തിരിഞ്ഞു നോക്കിയത്. വഴി നീളെ കരഞ്ഞു വരുന്ന അവളെ കണ്ടപ്പോള്‍‍ മക്കളുടെ കുട്ടിക്കാലമാണ് മനസ്സിലേയ്ക്കോടിയെത്തിയത്.
       എന്നും   വഴിയരികിലെന്നെ കാത്തു നിന്നിരുന്ന മോന്‍. ഒരു അന്‍പതു   പൈസയുടെ മിഠായി. ഒരെണ്ണം മാത്രം. ഒരു ദിവസം പോലും അതു വാങ്ങാന്‍കൂട്ടാക്കാതിരുന്നാല്‍തള്ളി തള്ളി പതിവായി മിഠായി വാങ്ങുന്ന വല്യമ്മയുടെ കടയില്‍കൊണ്ടുക്കേറ്റും. അപ്പോള്‍പിന്നെ ഒന്നിനു രണ്ടെണ്ണം കൊടുക്കേണ്ടി വരും.

     അവളുടെ കരച്ചിലു മാറ്റാന്‍   ഞാനന്നെടുത്ത അടവും അതുതന്നെയായിരുന്നു. അടുത്ത കടയില്‍നിന്നും ഒരു മിഠായി വാങ്ങി അവള്‍ക്കു കൊടുത്തു. പെട്ടെന്നു തന്നെ കരഞ്ഞു കൊണ്ടിരുന്ന കണ്ണീരില്‍  കൂടി മുഖത്തൊരു പാല്‍ പുഞ്ചിരി വിടര്‍ന്നു. അപ്പുപ്പനു സമാധാനമായി. കൂടെ ഞാനൊരു വാഗ്ദാനവും നല്കി. നാളെ കരയാതെ വന്നാല്‍  വീണ്ടും മിഠായി കിട്ടും. പിറ്റെ ദിവസവും  അവള്‍ഒട്ടും കരയാതെ എന്നെ കാത്തു നില്‍ക്കയായിരുന്നു. ഞാന്‍തലേ ദിവസം വാങ്ങി ബാഗിലിട്ടിരുന്ന മിഠായി കണ്ട പാടേ അവള്‍ക്കു കൊടുത്തു. അങ്ങിനെ ആഴ്ചയിലെ അഞ്ചു സ്ക്കൂള്‍ദിവസവും എന്നെ കാത്ത് പതിവായി ബസ്സ്  സ്റ്റോപ്പിലവള്‍  നില്‍ക്കും.

പതുക്കെ പതുക്കെ അവള്‍, ജാനകി എന്‍റ ഹൃദയത്തിന്‍റ ഉള്ളറയിലെവിടെയോ ചെന്ന് തേനീച്ച കൂടുപോലെ തേനരക്കില്‍ഒരു കൂടു കൂട്ടിയിരിക്കുന്നു. ഞാന്‍  പോലു മറിയാതെ അവളാക്കൂട്ടില്‍കയറി പാര്‍ത്തു കഴിഞ്ഞു.വെള്ളിയാഴ്ച കഴിഞ്ഞുള്ള തിങ്കളാഴ്ച ദിവസത്തിനു വേണ്ടി അവള്‍കാത്തിരിയ്ക്കും എന്നെക്കണ്ടു മുട്ടാന്‍.ഞാന്‍അവളോടൊത്തു ചിലവഴിയ്ക്കുന്ന സമയത്തിന്‍റ ദൈര്‍ഘ്യം കൂട്ടി കൂട്ടി വന്നു.അവളെവിടെ  പാര്‍ക്കുന്നെന്നോഅച്ഛനുമമ്മയും ആരാണെന്നെന്നോ ഒന്നും എന്‍റ വിഷയമേ ആയിരുന്നില്ല. ജാനകി, ജാനകിയുടെ അപ്പുപ്പന്‍, ഞാന്‍. എന്‍റയും ജാനകിയുടെയും ലോകം മാത്രം. ആ ബസ്റ്റോപ്പ്. അതില്‍ശരിക്കും അവളുടെ അപ്പുപ്പനും ഒരു കഥാപാത്രം അല്ലായിരുന്നു. അവള്‍ക്കു പറയാന്‍ ഒരുപാടു കാര്യങ്ങള്‍. എനിയ്ക്കു കേള്‍ക്കാനും. സ്കൂളിലെ കൂട്ടു കാരു തമ്മില്‍വഴക്കടിച്ചത്, മിസ്സ് വന്ന് അവരെ അടിച്ചത്, സ്കൂളിലെ കറമ്പി പൂച്ചയ്ക്കു വെളുത്ത കുഞ്ഞുണ്ടായത്. അങ്ങിനെ ഒരുപാടു കാര്യങ്ങള്‍  എന്നും ജാനകിയ്ക്കെന്നോടു പറയാന്‍അവള്‍കരുതിയായിരിയ്ക്കും  വരുന്നത്.
   അങ്ങിനെ ഓണപ്പരീക്ഷയും ക്രിസ്തുമസ്സു പരീക്ഷയും കഴിഞ്ഞു. പരീക്ഷ കഴിഞ്ഞ് സ്കൂളടച്ചുകഴിഞ്ഞാല്‍ പിന്നീടുള്ള ദിവസങ്ങള്‍ബസ്റ്റോപ്പിലെത്തിയാല്‍എനിയ്ക്ക് എന്തെന്നില്ലാത്ത ഒരു ശൂന്യതയാണ്. സ്ക്കൂള്‍തുറക്കുന്ന ദിവസത്തിനായി ഞാന്‍   കാത്തിരിയ്ക്കും...അവളും. എണ്ണാന്‍ നല്ലവണ്ണം  അറിയാത്ത അവള്‍ അടച്ച അന്നുതൊട്ട് തുറക്കുന്ന അന്നുവരെയുള്ള മിഠായിയുടെ എണ്ണം കൃത്യമായി എണ്ണി എന്നില്‍  നിന്നും വാങ്ങിയിരിക്കും. ശരിക്കും ഞാനവളുടെ സ്ക്കൂളുതുറക്കുന്ന ദിവസത്തിനു വേണ്ടി കാത്തിരിക്കുകയായിരിക്കും.അത്രയും ദിവസത്തെ വീട്ടു വിശേഷങ്ങളും അവള്‍ഒറ്റ ശ്വാസത്തില്‍പറഞ്ഞു തീര്‍ക്കും.

വര്ഷാവസാന പ്പരീക്ഷ അടുത്തു വരുന്നു.എല്ലാകുട്ടികളെയും പോലെ ജാനകിയ്ക്കും  പരീക്ഷയുണ്ട്. അതു കഴിഞ്ഞാല്‍പിന്നീട് ജാനകിയ്ക്ക് സ്കൂളടപ്പാണ്. നീണ്ട രണ്ടു മാസങ്ങള്‍. അവളതെപ്പറ്റി ഒരുദിവസം എന്നോടു പറഞ്ഞു."ഇനി ജാനകിയ്ക്ക് ആന്‍റിയെ കാണാന്‍എത്ര ദിവസം കഴിയണം. " അതു പറയുമ്പോളവളുടെ കണ്ണുകള്‍രണ്ടും നിറയുന്നത് ഞാന്‍കണ്ടു, ഞാന്‍തിരിച്ചു പറഞ്ഞു. "അതിനെന്താ..തിരിച്ചു വരുമ്പോള്‍ജാനകിയ്ക്ക് കടം തീരണമെങ്കിലൊരു പാക്കറ്റു മിഠായി എങ്കിലും ഞാന്‍  കൊണ്ടു വരണമല്ലോ
അതു പറഞ്ഞപ്പോള്‍ജാനകിയുടെ മുഖത്ത് കാര്‍മേഘച്ചീന്തിന്നിടയിലെ    ചന്ദ്രികയെപ്പോലെ ഒരു ചിരി പ്രത്യക്ഷപ്പെട്ടു.ഞാനവള്‍ക്കു വേണ്ടി കൊണ്ടു  വന്ന ഒരു പൊതി മിഠായിയും കൊടുത്ത് അന്ന് യാത്ര പറഞ്ഞു. പിറ്റെ ദിവസം സ്ക്കൂളടച്ചു.
     കുട്ടികളില്ലാത്ത  റോഡിനോട് എനിയ്ക്ക് വെറുപ്പു തോന്നി.      അവളില്ലാത്ത ആ ബസ്റ്റോപ്പ് എനിയ്ക്കെന്തെന്നില്ലാത്ത ഒരു ഏകാന്തതയാണ് സമ്മാനിച്ചത്.ഞാന്‍ദിവസങ്ങളെണ്ണിയെണ്ണി  തള്ളി നീക്കി.അങ്ങിനെ സ്കൂളു തുറക്കാനുള്ള ദിവസം അടുത്തു വന്നു. ഞാന്‍തലേദിവസമേ അടുത്തുള്ള
ബേക്കറിയില്‍    പോയി ഒരു പാക്കറ്റ് ചോക്ക്ലേറ്റു വാങ്ങി എണ്ണി തിട്ടപ്പെടുത്തി വെച്ചു. അവളേ കാണാന്‍എന്‍റെ മനം കൊതിച്ചു. ഇതിനിടയില്‍പലപ്രാവശ്യം അവളുടെ വീട്ടിലൊന്നു ചോദിച്ചു പറഞ്ഞ് പോയാലോ എന്നാലോചിച്ചതാണ്.അങ്ങിനെ ആദിവസം എത്തി.സ്ക്കൂളു തുറക്കുന്ന ദിവസം. ഞാന്‍ പതിവിലും നേരത്തെജോലിയെല്ലാം തീര്‍ത്തു. ഒരുപാടു നേരത്തെ തന്നെ മിഠായി പാക്കറ്റുമായി ബസ്റ്റോപ്പിലെത്തി.
 പുത്തന്‍യൂണിഫോം ഇട്ട് പുതിയ വരും പഴയവരും ഒക്കെ എത്തി തുടങ്ങി. ഞാന്‍ജാനകി വരുന്ന വഴിയിലേക്ക് കണ്ണും നട്ട് നില്‍ക്കുമ്പോളാണ് ബസ്റ്റോപ്പില്‍പതിവായി സ്ക്കൂള്‍ബസ്സില്‍കയറാന്‍വരുന്ന അവന്‍ ഒരു തുണ്ടു കടലാസ്സു കൊണ്ട് എന്നെ ഏല്‍പ്പിച്ചത്. നാലായി മടക്കിയിരുന്ന ആ കടലാസ്സിലെ വരികളിലേയ്ക്ക് കണ്ണുകള്‍വീണ്ടും വീണ്ടും പരതി. അതിന്‍റെ ഏതെങ്കിലും കോണില്   പോയ സ്ഥലപ്പേരുണ്ടോയെന്നറിയാന്‍.ഇല്ല . ഒരിടവും കണ്ടില്ല. ഒരു വര്‍ഷം മുഴുവന്‍ എന്‍റ ജീവിതത്തിന് ഒരു നിലാച്ചീന്തുപോലെ കുളിര്‍മ നല്‍കിയ ജാനകി.അവള്‍ അവളുടെ അച്ഛനു ട്രാന്‍സഫര്‍ആയ സ്ഥലത്തിലേയ്ക്കു മാറിപ്പോയിരിക്കുന്നു. അവളുടെ അപ്പുപ്പന്‍എനിയ്ക്കായി ഏല്‍പ്പിച്ചിരുന്ന ആ കുറിമാനത്തിലെ  ഓരോ അക്ഷരങ്ങളും എന്നെ നോക്കി പരിഹസിയ്ക്കുന്നപോലെ എനിയ്ക്കു തോന്നിഅങ്ങകലെ ഏതോബസ്റ്റോപ്പില് എന്നെ തേടി രണ്ടു   കുഞ്ഞി കണ്ണുകള്‍‍ പ്രതീക്ഷയുടെ നിമിഷങ്ങളെണ്ണി  നില്ക്കുന്നുണ്ടാവുമോ ആവോ..

50 comments:

 1. വളരെ ഹൃദയഹാരിയായി എഴുതി.
  ആശംസകള്‍..

  ReplyDelete
 2. അങ്ങകലെ ഏതോ ബസ് സ്റൊപ്പില് എന്നെ തേടി രണ്ടു കുഞ്ഞി കണ്ണുകള്‍..... അത് ഇനിയും സംഭവിക്കാം..... ഒരു പുതിയ ജാനകി....നന്നായി അവതരണം.

  ReplyDelete
 3. കുഞ്ഞു മനസ്സുകളുടെ കൂട്ട് ആഗ്രഹിക്കാത്ത മനസ്സുണ്ടോ..അവരകലുമ്പോ മനസ്സിന്റെ വേദനയും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല..നന്നായി പറഞ്ഞു ചേച്ചി..സാദാ ജീവിതങ്ങൾ നല്ല വാക്കുകളിൽ വരച്ചു കാട്ടാൻ ചേച്ചിയെക്കണ്ട് പഠിക്കേണ്ടിയിരിക്കുന്നു..

  ReplyDelete
 4. നല്ല കഥ. അച്ചടിമഷി പുരണ്ടു അല്ലേ.. അഭിനന്ദനങ്ങൾ

  ReplyDelete
 5. മനോഹരമായ കഥ ."കുട്ടികളില്ലാത്ത റോഡിനോട് എനിയ്ക്ക് വെറുപ്പു തോന്നി." ഈ കഥയില്‍ എനിക്കിഷ്ടപ്പെട്ട വാചകം ഇതാണ് .
  ടൈപ്പ് ചെയ്തപ്പോള്‍ രണ്ടു മൂന്നു ഫോണ്ടുകള്‍ കാണുന്നു ..എല്ലാം ഒറ്റ ഫോണ്ടില്‍ ഇട്ടു കൂടെ ..വായനാ സുഖത്തിനു അതാണ്‌ നല്ലത്

  ReplyDelete
 6. ഇതിപ്പോ എന്താ കഥ ?
  കഥയിലാദ്യം
  ഇപ്പോൾ
  ദേശാഭിമാനിയിൽ
  ഇനിയങ്ങോട്ട്...
  വളരട്ടെ വളരട്ടെ
  എല്ലവിധ ആശംസകളും നേരുന്നു.

  ReplyDelete
 7. നില്ക്കുന്നുണ്ടാവുമായിര്‍ക്കും ...എവിടെ എങ്കിലും എന്ന് പ്രതീക്ഷിക്കാം
  നന്നായി എഴുതിരികുന്നു എന്നാലും ഒരു ഗഹനമായ വായനയെ പ്രധാനം ചെയ്യുന്നില്ല

  ReplyDelete
 8. വായന കഴിഞ്ഞപ്പോള്‍ ജാനകി കെട്ടിയ കൂടിന്റെ ഉറപ്പ് ഞങ്ങള്‍ക്കും ബോധ്യമായി.
  നന്നായിട്ടുണ്ട് കുസുമം.

  ReplyDelete
 9. ആ അവസാനത്തെ വാചകം, അത് ശരിക്കും വിഷമിപ്പിക്കുന്നു ചേച്ചീ...

  ReplyDelete
 10. ഹൃദയ സ്പര്‍ശിയായ അവതരണം..ഒരു വര്‍ഷം മുഴുവന്‍ എന്‍റ ജീവിതത്തിന് ഒരു നിലാച്ചീന്തുപോലെ കുളിര്‍മ നല്‍കിയ ജാനകി..മനോഹരമായ വര്‍ണ്ണനകള്‍..എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
 11. അഭിനന്ദനങ്ങള്‍.
  കുഞ്ഞുങ്ങളുടെ മനസ്സ്‌ എപ്പോഴും നിഷ്കളങ്കമായിരിക്കും. അവിടെ ജാതിയുടെയോ മതത്തിന്റെയോ അതിരുകള്‍ക്ക് പകരം സ്നേഹത്തിന്റെ മതം മാത്രമായിരിക്കും. അതവര്‍ തിരിച്ച്ചരിയുന്നിടത്ത് തങ്ങി നില്ക്കും.
  നല്ല അവതരണം.

  ReplyDelete
 12. നല്ല സുന്ദരന്‍ കഥ. കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല.

  ReplyDelete
 13. ആദ്യമായി അഭിനന്ദനങ്ങള്‍. മനോഹരമായ്‌ കഥ. കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കത, അതി മനൊഹരമായി എഴുതി. ഇനിയും നല്ല കഥകള്‍ വിരിയട്ടെ.

  ReplyDelete
 14. എല്ലാ മാധ്യമങ്ങളിലും കുട്ടിക്കഥകളുടെ തമ്പുരാട്ടി പട്ടം ഏറ്റെടുക്കുകയാണല്ലോ..
  ഇഷ്ട്ടപ്പെട്ടു ഈ അവതരണം കേട്ടൊ മേം

  ReplyDelete
 15. കഥ ഇഷ്ടായി,
  ആ കുഞ്ഞിക്കണ്ണുകള്‍ കാത്തിരിക്കുന്നുണ്ടാവാം, ഏതെന്കിലും ബസ്‌സ്റ്റോപ്പില്‍.

  ReplyDelete
 16. ആദ്യമേ ആശംസകള്‍....
  വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരു കുഞ്ഞിന്റെ മുഖം മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.
  എത്ര സുന്ദരമീ എഴുത്ത്...!

  ReplyDelete
 17. ഇസ്മായില്‍ കുറുമ്പടി (തണല്‍)

  SHANAVAS

  സീത*

  കിങ്ങിണിക്കുട്ടി

  രമേശ്‌ അരൂര്‍

  Kalavallabhan

  MyDreams

  mayflowers

  ആളവന്‍താന്‍
  ഒരു ദുബായിക്കാരന്‍
  പട്ടേപ്പാടം റാംജി
  ajith

  Salam

  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം

  ഷമീര്‍ തളിക്കുളം
  കുഞ്ഞൂസ് (Kunjuss)

  നല്ല നല്ല കമെന്‍റുകള്‍ നല്‍കി എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്‍റ പ്രിയപ്പെട്ട കൂട്ടുകാരെ... നിങ്ങളുടെ ഈ പ്രോത്സാഹനമാണ് എന്നെ കൂടുതലെഴുതാന്‍ പ്രേരിപ്പിക്കുന്നത്.ഓരോരുത്തരോടും പ്രത്യേകം നന്ദി. ജാനകി ഇപ്പോഴും അവളെന്‍റ കൊച്ചു കൂട്ടുകാരി തന്നെയാണ്. എന്‍റ മോളായിട്ടല്ല..കൊച്ചുമോളായിട്ടല്ല..എന്‍റ കുഞ്ഞി കൂട്ടുകാരിയായിട്ട്..പൂവിഷ്ടമുള്ള ജാനകി..എന്നും പൂക്കുന്ന എന്‍റ പിച്ചിയിലെ പൂവ് അവള്‍ക്കായി കെട്ടിവെക്കുന്ന ഞാന്‍..എന്‍റ വരവിനായി എന്നെ കാത്തുനിന്നു തുടങ്ങി..ഇന്നലെ മുതല്‍ ഇവിടെ വീണ്ടും സ്ക്കൂള്‍ തുറന്നു, റോഡ് സജീവമായി..ശരിയാണ് രമേശ് ഞാനെഴുതിയത്..കുട്ടികളില്ലാത്ത റോഡിനോട് എനിയ്ക്കു വെറുപ്പാണ്. കൊച്ചിളം പല്ലു കാട്ടി എനിയ്ക്കൊരു പുഞ്ചിരി സമ്മാനിയ്ക്കുന്ന ആ മുഖങ്ങളില്ലാത്ത റോഡ് എനിയ്ക്കിഷ്ടമല്ല.

  ReplyDelete
 18. കുഞ്ഞിന്റെ ദുഖത്തെക്കാള്‍ ഈ 'വലിയ ദുഃഖം'
  മനസ്സിനെ നോവിച്ചു ..ആശംസകള്‍
  ചുരുക്കി നന്നായി എഴുതി ....

  ReplyDelete
 19. ആദ്യമേ അഭിനന്ദനങ്ങള്‍.... :)
  ജാനകിക്കുട്ടി മനസ്സില്‍ കയറി... ഇപ്പൊ അവളും ഓര്‍ക്കുന്നുണ്ടാവും എന്നും ചോക്ക്ലേറ്റു കൊടുത്തിരുന്ന ഈ പ്രിയപ്പെട്ട കൂട്ടുകാരിയെ ... തങ്ങളോട് അടുത്തവരെ കുഞ്ഞുങ്ങള്‍ പെട്ടെന്നൊന്നും മറക്കില്ല...

  ReplyDelete
 20. മുത്തുമണി എന്ന ഒരു ജാനകിക്കുട്ടിയെ വിട്ടാണ് ഞാൻ ഇപ്പോൾ സൌദിയി ഉള്ളത്..വേദന ശരിക്കും അറിയുന്നുണ്ട്…കാത്തിരിക്കുകയാണ് അടുത്ത അവധിക്കാൽത്തിനു വേണ്ടി….

  ReplyDelete
 21. ഹൃദയസ്പർശിയായ കഥ. ഇഷ്ടമായി, ജാനകിക്കുട്ടിയെ പ്രത്യേകിച്ച്! അഭിനന്ദനങ്ങൾ!

  ReplyDelete
 22. ആദ്യമായി അഭിനന്ദനങ്ങള്‍...... വളരെ നല്ല എഴുത്ത്.... ഇനിയും ഇത് പോലെയുള്ള രചനകള്‍ വരട്ടെ

  ReplyDelete
 23. ente lokam

  Lipi Ranju

  തൂവലാൻ

  ശ്രീനാഥന്‍

  ഹാഷിക്ക്

  എല്ലാവരെയും എന്‍റ സന്തോഷം അറിയിക്കട്ടെ. ഒപ്പം ജാനകിക്കുട്ടിയുടെയും.

  ReplyDelete
 24. മനോഹരം. അഭിനന്ദനങ്ങള്‍!

  ReplyDelete
 25. നന്നായിരിക്കുന്നു കഥ..
  അഭിനന്ദനങ്ങൾ...

  ReplyDelete
 26. കഥ നന്നായിരിക്കുന്നു, ഇവിടെ വായിച്ചതില്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്..

  ആശംസകള്‍, അച്ചടി മഷി പുരണ്ടതിനും ചേര്‍ത്ത്..

  ReplyDelete
 27. മനസ്സിലെ തേനരക്കില്‍ ഒരു കുഞ്ഞുനോവായി പറ്റിയിരിക്കുന്നു ഈ കഥ.

  ആശംസകള്‍ , ഒപ്പം അഭിനന്ദനങ്ങളും.

  ReplyDelete
 28. ‘നല്ല ഹൃദയത്തിന്റെ ഉടമകൾക്ക് പ്രായഭേദമില്ലാതെ നിഷ്കളങ്കസ്നേഹത്താൽ ലയിക്കാനാകും‘ എന്ന് ഈ എഴുത്തിലൂടെ തെളിയിച്ചിരിക്കുന്നു. മിഠായി പോലെ രുചിക്കാൻ പാകത്തിൽ, സരളമായ ശൈലിയിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ......

  ReplyDelete
 29. മുല്ല

  khader patteppadam

  വീ കെ നിശാസുരഭി

  അനില്‍കുമാര്‍ . സി.പി

  വി.എ || V.A
  എല്ലാവരെയും എന്‍റ നന്ദി അറിയിക്കട്ടെ.

  ReplyDelete
 30. നല്ല അനുഭവം
  നന്നായി എഴുതി

  ReplyDelete
 31. "കുട്ടികളില്ലാത്ത റോഡിനോട് എനിയ്ക്ക് വെറുപ്പു തോന്നി." കുട്ടികളില്ലാത്ത വീ‍ടിനോടും.... നല്ല കഥ .... ജനകിയെ ഞാനും തേടുന്നൂ.. ഒരു മധുരപ്പൊതി നൽകാൻ... ട്രാൻസ്ഫർ ആയ അച്ഛൻ എത് സ്ഥലത്താണോ ആവോ.... ജാനകി ഒരു കഥാപാത്രമല്ല്.. അത് ജീവിച്ചിരിക്കുന്ന ഒരു കുറുന്നാണ് എന്ന് വായനക്കാർക്ക് തോന്നുന്നൂവെങ്കിൽ ആ വിജയം കഥാകാരിക്കുള്ളതാണ്....... അതിൽ താങ്കൾ വിജയിച്ചിരിക്കുന്നൂ‍...എല്ലാ ഭാവുകങ്ങളും

  ReplyDelete
 32. ഏത് വിഷയവും കഥയാക്കുന്ന ചേച്ചിയുടെ ആര്‍ജ്ജവത്തിനു എന്റെ സല്യൂട്ട് .

  ReplyDelete
 33. കഥയും, അവതരണവും ഒത്തിരി ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍!

  ReplyDelete
 34. കെ.എം. റഷീദ്..നന്ദി റഷീദ്

  Absar
  ആദ്യമായെത്തിയ അതിഥിക്ക് വന്ദനം. വീണ്ടും വരുക

  ചന്തു നായര്‍ താങ്കളെ പലേ ബ്ലോഗിലും കണ്ടു. ഇവിടേയും എത്തിയല്ലോ. നന്ദി.

  ഭാനു കളരിക്കല്‍ ....സന്തോഷം

  appachanozhakkal
  നന്ദി അപ്പച്ചാ

  ReplyDelete
 35. ലോകത്തിലെ വേറൊരു കോണില്‍ നിന്നും ജാനകിക്കുട്ടിയും തിരയുന്നുണ്ടാവും ...നിറയെ മിട്ടായിയുമായി വരുന്ന വേറൊരു സേന്ഹനിധിയായ അമ്മയെ ....പിള്ള മനസ്സില്‍ കള്ളമില്ലല്ലോ..

  ReplyDelete
 36. നല്ലൊരു കഥ. കുങ്കുമത്തിലെ കഥയും ഞാന്‍ വായിച്ചു
  ബ്ലോഗ് വിട്ടു പോകുമോ?

  ReplyDelete
 37. വളരെ നല്ല കഥ ചില കുട്ടികള്‍ അങ്ങനെയാ മനസ്സിലേക്ക് അങ്ങ് തുളഞ്ഞു കയറും

  ReplyDelete
 38. faisalbabu
  ശരിയാണ് ഫൈസല്‍ പിള്ള മനസ്സില്‍ കള്ളമില്ലല്ലോ.
  ജയിംസ് സണ്ണി പാറ്റൂര്‍--ഒരിക്കലും ഇല്ല. മാഷേ
  കൊമ്പന്‍--സന്തോഷം
  jayarajmurukkumpuzha--thank u jaaraj

  ReplyDelete
 39. കുഞ്ഞി കഥ കൊള്ളാം. ഒരു ചെറിയ സംഭാഷണമെങ്കിലും എവിടെയെങ്കിലും ചേർക്കാമായിരുന്നു എന്നഭിപ്രായമുണ്ട്.

  ReplyDelete
 40. കഥ കുറച്ചു വൈകിയാണ് വായിച്ചത്.. വളരെ ഇഷ്ടമായി... ഇത് പോലൊരു അനുഭവം എനിക്കും ഉള്ളത് കൊണ്ടാകാം, ശരിക്കും മനസ്സില്‍ തട്ടി..

  ReplyDelete
 41. കുഞ്ഞുങ്ങള്‍ക്കൊന്നും മറച്ചുവെയ്ക്കാനറിയില്ലല്ലോ? അതാണവരുടെ പ്രത്യേകതയും..നന്നായി എഴുതി ചേച്ചി.

  ചേച്ചിയുടെ കഥ അച്ചടിച്ചു വന്നതില്‍ അഭിനന്ദനങ്ങള്‍.

  ReplyDelete
 42. ഒരു ചക്കര ഉമ്മ.ഈ കഥ എഴുതിയ ചേച്ചിക്ക്.

  ReplyDelete
 43. വളരെ നല്ല എഴുത്ത്. മനോഹരമായിരിക്കുന്നു. ദേശാഭിമാനിയില്‍ വന്നതറിഞ്ഞ് അതിലേറെ സന്തോഷം. ദേശാഭിമാനിയുടെ ഒരു PDF file or scanned image ഉം കൂടി അപ്പ് ലോഡ് ചെയ്യാമായിരുന്നു.
  ഒരു എഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം അവരുടെ കൃതികള്‍ അച്ചടിച്ച് കാണുമ്പോള്‍ ഉള്ള സന്തോഷം ചില്ലറയല്ല. എന്റെ ഒരു കൃതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നപ്പോള്‍ എനിക്കുണ്ടായ സന്തോഷം ചില്ലറയല്ല.

  അതൊക്കെയാ ശരിക്കുമുള്ള അംഗീകാരം.

  കുസുമത്തിന് എല്ലാ ആശംസകളും നേരുന്നു....

  ജെ പി @ തൃശ്ശിവപേരൂര്‍

  ReplyDelete
 44. Vayady

  ശ്രീദേവി

  ജെ പി വെട്ടിയാട്ടില്‍
  സന്തോഷം സുഹൃത്തുക്കളെ.

  ReplyDelete
 45. ജാനകി എന്റെ മനസില്‍ പതിഞ്ഞു... സ്കൂള്‍ കുട്ടികളും അവരുടെ മനസും എനിക്കു പരിചയമുള്ള ലോകമായതു കൊണ്ടാവാം, ആ കുട്ടിയെ സ്കൂള്‍ തുറന്ന ദിവസം മിഠായിയുമായി കാത്തു നില്‍ക്കുന്ന കഥാപാത്രത്തെ എനിക്ക് ശരിക്കും മനസിലാവുന്നു... ചേച്ചിയുടെ തൂലിക അതു നന്നായി വരച്ചു....

  ReplyDelete

Related Posts Plugin for WordPress, Blogger...