Friday, May 13, 2011

ഒരു മോഷണത്തിന്‍റ കഥ

 
   
എല്ലാ ദിവസത്തേയും പോലെ അന്നും ഇറങ്ങിയതാണ്.ഒന്നും ഇതുവരെ കിട്ടിയില്ല. പിന്നെ ഇതല്ലാതെ വേറെ വഴിയൊന്നും കണ്ടില്ല .പകല്‍ ഒരു വട്ടം പര്യാമ്പുറത്തു കൂടി കറങ്ങി നോക്കി.കുറച്ചു നാളായതു കൊണ്ട്ഒന്നു കൂടി വഴിയുറപ്പിച്ചതാണ്.സന്ധ്യ മയങ്ങാനിനിയും  നാഴികയെടുക്കും.അതുവരെ ആരും കാണാതെ എവിടെയെങ്കിലും പതുങ്ങണം..

ത്രിസന്ധ്യ നേരം..പകലോന്‍റ ചോപ്പു നിറം കുരുതിക്കളം പോലെയാകാശത്ത് ചിതറി കിടക്കുന്നു.ഈ സമയം എല്ലാം നിശ്ചലമായിരിയ്ക്കും. കാറ്റിന്‍റെ അനക്കം പോലുമില്ല. അവിടവിടെയായി ചേക്കാറനുള്ള കാക്കയുടെ ഒറ്റപ്പെട്ട കരച്ചില്‍ മാത്രം.ചില ഇണക്കിളികള്‍ മരച്ചില്ലയില്‍ തൊട്ടുരുമ്മി ചേക്കേറിക്കഴിഞ്ഞു.

വീട്ടുകാരി വിളക്കു കത്തിച്ച് നാമം ജപിയ്ക്കാനുള്ള തിരക്കിലായിരുന്നു.പൂജാമുറിയില്‍.ഇതുതന്നെ തക്കം.പതുക്കെ സണ്‍  ഷെയിഡില്‍ കയറി പതുങ്ങിയിരുന്നു.ഒരു അദ്വൈതം മനസ്സിലുദിച്ചു. അതില്‍ മനസ്സിനെ പിടിച്ചു നിര്‍ത്തി. ഉള്ളവന്‍റ  കയ്യില്‍ നിന്നല്ലേ ഇല്ലാത്തവന് എടുക്കാന്‍ പറ്റൂ.മോഷണം ഒരു കലയാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്.അടുക്കളയിലെ എക്സോസ്റ്റു ഫാനിന്‍റ ദ്വാരത്തില്‍ കൂടിയാണ് കേറേണ്ടത്.ഒന്നുകൂടി ഉറപ്പിച്ചു.അതു പഴയ സ്ഥാനത്തു തന്നെ.ലീഫ്  ഇപ്പോഴും ഇളകിതന്നേ കിടപ്പുണ്ട്. അന്നു കിട്ടിയ അടിയും കൊണ്ട് ഓടിയ ഓട്ടം ഇന്നും മനസ്സില്‍  തങ്ങി നില്‍ക്കുന്നു.  ഏതായാലും അന്നു പിടിക്കാന്‍ പറ്റിയില്ല.ഇത്തവണ അങ്ങിനത്തെ അബദ്ധം ഒന്നും പറ്റരുത്.എല്ലാ കാര്യവും വളരെ കരുതലോടെ വേണം.

ഇവിടെയിരുന്നാല്‍ എയര്‍  ഹോളില്‍കൂടി എല്ലാം കാണാം.തന്നെ ആരും കാണുകയും ഇല്ല.അതാ,
പൂജാമുറിയിലെ വിളക്കു കൊളുത്തലും പ്രാര്‍ത്ഥനയും എല്ലാം കഴിഞ്ഞെന്നു തോന്നുന്നു.വീട്ടുകാരി
അടുക്കളയിലോട്ടു വന്നല്ലൊ.അവര്‍ വൈകിട്ടത്തെ ആഹാരം പാത്രങ്ങളില്‍ പകര്‍ന്നു. ഭദ്രമായി
വെച്ചു. ടെലിവിഷനിരിയ്ക്കുന്ന മുറിയിലേയ്ക്കു പോകുന്നു. ഓണ്‍ ചെയ്തു.ചാനലുകള്‍ മാറ്റുന്നു.

വീട്ടുകാരന്‍ ഒന്‍പതു മണികഴിഞ്ഞേ എത്തുകയുള്ളു. പലദിവസവും  ഇടവഴിയില്‍ കൂടി അയാള്‍ വരുന്നത് താന്‍ കണ്ടിട്ടുണ്ട്. കടപൂട്ടി വരുന്ന വരവാണ്.

ഇന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍റ് ഫിനാലെയുടെ ദിവസമാണ്

നല്ല കൂരിരുട്ടായി.അമാവാസി ശ്രാദ്ധത്തിന് ഇനി അധികം ദിവസമില്ല.ചീവിടുകളുടെ കരച്ചില്‍.ആകെ ഒരു ഭയപ്പാടുണ്ടാക്കുന്ന അന്തരീക്ഷം.ഇല്ല  ധൈര്യം കൈവിടരുത്. ഒരു മോഷ്ടാവിനു വേണ്ടത് അതാണ്.ഇനി വളരെ ശ്രദ്ധിച്ച് പരിപാടി നടത്തണം.ഒട്ടും പിഴവു പറ്റരുത്.
ടിവിയില്‍  സംഗീതം ഉച്ഛസ്തായിയിലെത്തുമ്പോള്‍ഓപ്പറേഷന്‍ കഴിയണം.ഒരു പിഴവു പറ്റിയാല്‍
തീര്‍ന്നു.അതാ..സമയമായി.
പതുക്കെ എക്‍സ് ഹോസ്റ്റു ഫാനിന്‍റ  ഹോളില്‍ കൂടി കടന്നു.ലീഫിളകി കിടന്നതുകൊണ്ട്
സൌകര്യമായി.ഒറ്റ ചാട്ടത്തിന് അടുക്കളയിലെത്തി.പിന്നെയെല്ലാം മനസ്സില്‍ കുറിച്ചിട്ടതുപോലെ നടത്തി.തിരികെ അതേപോലെ സൈഡുറാക്കില്‍ ചവിട്ടി അകത്തോട്ടു കടന്ന വഴിയേ തന്നെ പുറത്തു കടന്നു.സണ്‍ ഷെയിഡിലിരുന്ന് അല്‍പം വിശ്രമിച്ചിട്ടു പോകാം.അകത്തു കടന്നതിന്‍റ
ഉള്‍ക്കിടുങ്ങല്‍ ഇപ്പോഴും നെഞ്ചിന്‍ കൂട്ടിനുള്ളിലുണ്ട്.ഏതായാലും വന്ന കാര്യം വിജയിച്ചല്ലോ.
 അകത്തേയ്ക്കു നോക്കി. അതാ മുന്‍ വശത്തെ വാതില്‍ തുറക്കുന്നു.വീട്ടുകാരനെത്തി.
വീട്ടുകാരി പിന്നെയും ടെലിവിഷന്‍റെ മുമ്പില്‍ തന്നെയിരിപ്പുറപ്പിച്ചു.

അയാള്‍ ഡ്രസ്സൊക്കെ മാറി. ഭാര്യയോടായി.ഞാന്‍ വന്നതു കണ്ടില്ലാന്നുണ്ടോ..നീയവിടെ എന്തെടുക്കുവാ ?മണി എത്രയായീന്നാ നിന്‍റ  വിചാരം.?ഞാനിന്ന് അല്‍പ്പം ലേറ്റാ.. മണി പത്തു കഴിഞ്ഞു.എളുപ്പം അത്താഴം വിളമ്പ്.ഭയങ്കര ക്ഷീണം.

വീട്ടു കാരി ടിവിയില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.
ചേട്ടനെളുപ്പം മേലു കഴുകി വന്നോളു. ദേ അഞ്ചു മിനിറ്റ് ഫല പ്രഖ്യാപനത്തിന്.ഇപ്പോള്‍ തീരും.
വീട്ടു കാരിയുടെ വലിയ ഒരു ആഹ്ലാദാരവം.
ഓ..ജയിച്ചു..ജയിച്ചു..ഞാനെസ്സമ്മസ്സുചെയ്ത ധന്യ തന്നെ ഫസ്റ്റടിച്ചു.ഇനി ചോറു വിളമ്പാം.
അടുക്കളയിലേയ്ക്കതാ വീട്ടുകാരി വരുന്നു.ചോറെടുത്തു ഡൈനിംഗ് ടേബിളില്‍ വെച്ചു.വീണ്ടും
അടുക്കളയിലേയ്ക്ക്.
അയ്യോ
എന്താ എന്തു പറ്റി?”
അയ്യോ ,ദേ ഈ മീന്‍ കറി മുഴുവനും ആ കള്ളന്‍ പൂച്ച തിന്നു കളഞ്ഞു.
ഇതെപ്പം കേറി..ഇനിയെങ്ങനെ..ഈ രാത്രീല്...ചോറിന് കറി...
വീട്ടു കാരന്‍റെ പല്ലവിയും അനുപല്ലവിയും ചരണവും എല്ലാം വീട്ടുകാരിയുടെമേല്‍ ചൊരിയുന്നു.

ഇനിയിരിയ്ക്കണ്ട.ഒറ്റച്ചാട്ടം.ഒരോട്ടം..




59 comments:

  1. ഉള്ളവന്‍റ കയ്യില്‍ നിന്നല്ലേ ഇല്ലാത്തവന് എടുക്കാന്‍ പറ്റൂ.മോഷണം ഒരു കലയാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്.

    ReplyDelete
  2. ഹ്ഹ്ഹ്ഹ്ഹ്ഹ്...ചേച്ചിക്ക് നർമ്മവും വഴങ്ങുമെന്നു തെളിയിച്ചു...എന്നാലും കള്ള പൂച്ചേ നീ ഗൃഹനാഥനെക്കൊണ്ട് പല്ലവിയും അനുപല്ലവിയുമൊക്കെ പാടിച്ചല്ലോ...സംഗതിയുണ്ടായിരുന്നോ ആവോ

    ReplyDelete
  3. ഓഹോ അപ്പൊ അത് ശരി. അങ്ങനെ...! ഹും...

    ReplyDelete
  4. ഇതു കൊള്ളാം...ഏതായാലും വീട്ടുകാരിയുടെ യെസ്സെമീസ്സും പൂച്ചയുടെ പരിശ്രമവും വെറുതെ ആയില്ല...

    ReplyDelete
  5. കൊള്ളാം, നർമ്മം കലക്കി.അവതരണം ഭംഗിയായി.

    ReplyDelete
  6. കുസുമംജീ,കലക്കി.നര്‍മ്മം നന്നായി വഴങ്ങുമല്ലോ.ആസ്വദിച്ചു.ആശംസകള്‍.

    ReplyDelete
  7. ഇത് മോഷണമല്ല.പാവത്തിനൊന്നും കൊടുക്കാഞ്ഞല്ലേ. ഇത്തിരി പാലും കുറച്ചു ചോറും കൊടുത്താൽ അതിനീ പാട്പെടണായിരുന്നോ. ബാക്കി വന്നതു ഒരു പൂച്ചയ്ക്കുപോലും കൊടുക്കാതെ കുഴിച്ചു മൂടുന്ന ആൾക്കാരുള്ള ലോകത്തിലെ ഈ കൊച്ചു കള്ളനെ എനിക്കു പെരുത്തു ഇഷ്ടപ്പെട്ടു.കഥ നന്നായി ചേച്ചീ .

    ReplyDelete
  8. പൂച്ച: വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ? ചേച്ചി കള്ളനെന്നു വിളിച്ചില്ലേ?

    ചേച്ചി: അപ്പോ മീന്‍ മോട്ടിച്ചതോ?

    പൂച്ച: മീന്‍ മോട്ടിച്ചെങ്കിലതേ....ടെയ്സ്റ്റു നോക്കാനായിരുന്നല്ലോ?
    ടെയ്സ്റ്റു നോക്കാനായിരുന്നല്ലോ?...

    ReplyDelete
  9. കഥ കലക്കി , നല്ല അവതരണം
    പോരട്ടെ ഇതുപോലത്തെ ഇനിയും
    ആശംസകള്‍

    ReplyDelete
  10. ഇച്ചിരിയില്ലാത്ത എക്സോസ്റ്റിനകത്തു കൂടി കക്കാൻ കയറുന്ന കള്ളനോ...?!
    കുസുമേച്ചിയേ പിടിച്ച് നന്നായൊന്നു കുടയാമെന്നു കരുതിയാ വന്നത്...!!
    അയ്യേ..! ഇതെന്തോന്നു കള്ളൻ...?! വെറുതെ ആളെ മക്കാറാക്കിക്കളഞ്ഞു...!!!!

    എങ്കിലും ആകാംക്ഷ അവസാനം വരെ പിടിച്ചു നിറുത്തിയുള്ള എഴുത്തിന് അഭിനന്ദനങ്ങൾ...

    ReplyDelete
  11. സീത*..സംഗതി ഉണ്ടായിരുന്നത് അവസാനമായിരുന്നു.
    ആളവന്‍താന്‍..സന്തോഷമായി കേട്ടോ..
    ഷംസീര്‍ melparamba..പെരുത്തു സന്തോഷം
    moideen angadimugar.നല്ല അഭിപ്രായത്തിനു നന്ദി
    SHANAVAS..മാഷേ ഒരുപാടു സന്തോഷം
    sreee.നല്ല അഭിപ്രായത്തിന് നന്ദി. ഗ്രാമ പ്രദേശങ്ങളില്‍ ടിവി കണ്ടോണ്ടിരിയ്ക്കുമ്പോള്‍ കള്ളന്‍ കേറിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

    ReplyDelete
  12. Vayady..ടെയ്സ്റ്റു നോക്കി മുഴുവനും തിന്നതാ..

    കെ.എം. റഷീദ്...സന്തോഷം..

    വീ കെ ..ഹാവു രക്ഷപ്പെട്ടു..കുടഞ്ഞില്ലാലോ.
    ente lokam..കരുതിയത് പുരിപ്പിച്ചില്ല.

    ReplyDelete
  13. ഹ,ഹ,,ഹാ,അത് കലക്കി.
    ഞാന്‍ കരുതിയത് ഏതോ മെലിഞ്ഞൊരു കള്ളന്‍
    എക്സോസ്റ്റ് ഫാന്‍ എടുത്ത ദ്വാരത്തിലൂടെ കേറിയെന്നാ..
    ഹി,ഹി,ഹി...പൂച്ചയായിരുന്നു ല്ലേ..
    എന്നെ പറ്റിക്കാന്‍ ഇതൊക്കെ തന്നെ ധാരാളം..!
    സസ്പെന്‍സ് നന്നായിട്ടോ..

    ReplyDelete
  14. ഇത് കലക്കി.
    പൂച്ചക്കള്ളൻ ഉഗ്രനായിട്ടുണ്ട്.
    മനുഷ്യക്കള്ളനല്ല എന്ന് മനസ്സിലായി എനിയ്ക്ക്, എന്നാലും ഒരു ചെറിയ കുട്ടിയാവാമല്ലോ എന്നും വിചാരിച്ചു.
    അഭിനന്ദനങ്ങൾ.

    ReplyDelete
  15. വായാടി സ്വന്തം പോസ്റ്റിന്റെ വരികള്‍ കമന്റ് ചെയത് കളഞ്ഞു അല്ലെ.
    ഞാന്‍ അവസാനം വരെ കള്ളനെ കുറിച്ച് ആലോചിച്ചാണ് വായിച്ചു കൊണ്ടിരുന്നത്. അവസാനം കള്ളന്റെ വിവരം വന്നപ്പോള്‍ അറിയാതെ ചിരിച്ചു പോയി. അതാണ്‌ അവതരണം.

    ReplyDelete
  16. നർമം നന്നായി...സസ്പെൻസും...

    ReplyDelete
  17. വായാടി എഴുതിയതുപോലെ ശങ്കരപ്പിള്ളയുടെ വരികൾ ഞാനും പാടി പാടുപെട്ടു, അതിന് ജഗന്നാഥൻ തന്നെ(നടൻ)വേണം. മീൻകറി മാത്രം മുഴുവനും കള്ളൻപൂച്ച തിന്നുകളഞ്ഞു. അയാൾ എന്ന വാക്ക് കാണാത്തതിനാൽ തീർച്ചയായും ഒരു കള്ളനല്ല, കള്ളിയാണ്. ‘മോഷ്ടാവി‘ന്റെ കൂടെ ഞാനും ഓടുന്നു. ഒരു നാടകരംഗംപോലെയുള്ള നല്ല നർമ്മം.(അസ്ഥാനത്തൊക്കെ കൂട്ടുവാക്കുകളിൽ സ്പേസ് ഇട്ട് അർത്ഥവ്യത്യാസം വരുത്തിയിരിക്കുന്നത് സൂചിപ്പിക്കുന്നതിൽ ക്ഷമിക്കണം.) അനുമോദനാർഹം....

    ReplyDelete
  18. ഞാന്‍ ശരിക്കും വീണു കുസുമം. ഫാനിന്‍െറ ദ്വാരം എന്നു പറഞ്ഞപ്പോള്‍ ഇന്ദ്രന്‍സിന്‍െറ ബോഡി ഓര്‍ത്തു. leaf ഇളകിക്കിടന്നെന്നു പറഞ്ഞപ്പോള്‍ കള്ളന്‍ ഇളക്കി മാറ്റിക്കാണും എന്ന് imagine ചെയ്തു. ചാടി എന്ന് പറഞ്ഞപ്പോള്‍ ഉയരം കുറഞ്ഞ ഭിത്തിയെക്കുറിച്ചോര്‍ത്തു. വളരെ വിദഗ്ദ്ധമായ ആസൂത്രണം കള്ളന്‍ പൂച്ചയ്ക്കായിരുന്നില്ല.....ഹമ്പട......!ഞാന്‍ ശരിക്കും ഇളിഭ്യനായിപ്പോയി......ബൂദ്ധി ലേശം കൂടുതലാണെന്ന് അഹങ്കരിച്ചിരുന്നയാളാണ് ഞാന്‍. ഇപ്പോള്‍ എനിക്കെന്നെ ശരിക്കും പിടികിട്ടി......

    ReplyDelete
  19. അമ്പടാ കള്ളാ...

    ReplyDelete
  20. എക്സ് ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെ കയറി എന്ന് വായിച്ചപ്പോളെ കള്ളനെ പിടികിട്ടി ...ഹമ്പടാ വീരാ ..:)

    ReplyDelete
  21. വീട്ടുകാര്‍ ഉറങ്ങുന്നതിനു മുന്‍പേഅടുക്കളയില്‍ കയറിയ കള്ളന്റെ ധൈര്യത്തെ അഭിനന്ദിക്കാന്‍ തോന്നി, പിന്നെയെല്ലേ, കള്ളന്റെ 'പൂച്' പുറത്തു ചാടിയത്. ഹ ഹ ഹ...

    ReplyDelete
  22. സംഭവം രസമായിട്ടുണ്ട്, ഷമീർ പറഞ്ഞപോലെ പൂച്ച് പുറത്തു ചാടിയപ്പോൾ ചിരിച്ചു പോയി.

    ReplyDelete
  23. ചേച്ചി ആളു കൊള്ളാലോ! ആ പൂച്ചയെ ഇങ്ങോട്ടേക്ക് വിട്. ബാക്കി കണ്ണൂരാന്‍ കൊടുത്തോളാം..

    ReplyDelete
  24. ചേച്ചി, റാംജി പറഞ്ഞതു പോലെ അവസാനം വരെ കള്ളനെ കുറിച്ച് ആലോചിച്ചാണ് ഞാനും വായിച്ചു കൊണ്ടിരുന്നത്. വായിച്ചു തീര്‍ന്നപ്പോള്‍ ശരിക്കും ചിരിച്ചു പോയി. കലക്കി. ഇഷ്ടായി ഈ പൂച്ച കഥ.
    തത്തമ്മേ പൂച്ച ..പൂച്ച..
    അയ്യോ! ഞാന്‍ ദേ പറന്നു..

    ReplyDelete
  25. എക്സോസ്റ്റു ഫാനിന്റെ ഹോള്‍ എന്നു പറഞ്ഞതുകൊണ്ട് കള്ളനെ ആദ്യമേ പിടികിട്ടി. വീട്ടു കാരന്‍റെ പല്ലവിയും അനുപല്ലവിയും ചരണവും എല്ലാം വീട്ടുകാരിയുടെമേല്‍ ചൊരിയുന്നു. എന്നതില്‍ ആണ് നര്‍മ്മം. സൂചനകള്‍ ഇല്ലാതെ അല്പം കൂടെ കള്ളനെ മാനുഷിക വികാരങ്ങളില്‍ അവതരിപ്പിച്ചെങ്കില്‍ ഒന്ന് കൂടെ നന്നാക്കാമായിരുന്നു.

    ReplyDelete
  26. ഒരോട്ടം............:)

    ReplyDelete
  27. ~ex-pravasini*--എക്സോസ്റ്റു ഫാനിന്റെ--വിടവില്‍ കൂടി മോഷ്ടാക്കള്‍ കേറീട്ടുണ്ടു കേട്ടോ.

    Echmukutty--അപ്പോളെച്ചും കുട്ടി പറ്റിപ്പോയി അല്ലേ?
    പട്ടേപ്പാടം റാംജി--സന്തോഷം റാംജീ..
    നികു കേച്ചേരി--സന്തോഷം
    വി.എ || V.A--കോപ്പി പേസ്റ്റ് ചെയ്തപ്പോളങ്ങനെ ആയതാണു.നല്ല അഭിപ്രായത്തിനു നന്ദി.

    CYRILS.ART.COM-- ആലപ്പുഴക്കാരനായിട്ടു പറ്റിപ്പോയോ
    മാഷേ.
    ajith--നന്ദി മാഷേ.
    രമേശ്‌ അരൂര്‍--രമേശേ എക്സോസ്റ്റു ഫാനിന്റെ ഹോളില്‍ കൂടി കടന്ന് വിദഗ്ദ്ധമായി മോഷ്ടിച്ചിട്ടു പോയിട്ടുണ്ടു കേട്ടോ.

    ഷമീര്‍ തളിക്കുളം-- കഴിഞ്ഞമാസം എന്‍റ ഒരു കൂട്ടുകാരിയുടെ വീട്ടില്‍
    സന്ധ്യക്ക് 7 മണിയ്ക്ക് കയറി കഴുത്തില്‍ കിടന്ന 3 പവന്‍റെ മാലയും കൊണ്ടാ കള്ളന്‍ പോയത്. അവര്‍ അടുക്കളയില്‍ നിന്നും ജോലി ചെയ്യുന്നു.ഭര്‍ത്താവ് ടിവി കണ്ടോണ്ടിരിയ്ക്കുന്നു.
    ശ്രീനാഥന്‍ --സന്തോഷം മാഷേ

    K@nn(())raan*കണ്ണൂരാന്‍.!--കണ്ണുരാനെ തിരോന്തോരം പൂച്ചേനെ എളുപ്പം പിടിയ്ക്കാന്‍ പറ്റുല
    Vayady--ഓഹോ വായാടീ വീ്ണ്ടും വന്നുവോ.ഒരുപാടു സന്തോഷം

    ഭാനു കളരിക്കല്‍ --ഭാനുവെ സന്തോഷം ഇനിയെഴുതുമ്പോള്‍ ശ്രദ്ധിയ്ക്കാം കേട്ടോ..
    MyDreams --വല്ലതും കട്ടുതിന്നോ..

    ReplyDelete
  28. വായിച്ചു തുടങ്ങിയപ്പോഴേ കത്തിയിരുന്നു...
    എന്തായാലും പൂച്ചക്കള്ളന്‍ കലക്കി

    ഇതുപോലൊരു കള്ളനെ ദേ ഇവിടെ വായിക്കാം

    ReplyDelete
  29. എനിക്ക് കത്തിയില്ലായിരുന്നുട്ടോ... ഇങ്ങനെ പേടിയുള്ള കള്ളനോ, സ്ഥിരമായി ഒരു വീട്ടില്‍ തന്നെ കയറുമോ, എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് വായിച്ചത്, അതു കൊണ്ട് സസ്പെൻസ് ശരിക്കും ഇഷ്ടായി.....

    ReplyDelete
  30. exhaust fan ന്റെ ഹോൾ, ഇളകിയ ലീഫ്‌ - ഇതു വ്യക്തമായി പറയാതെ, അവസാനം പൂച്ച തിരിച്ചു പോകുമ്പോൾ സൂചിപ്പിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ!

    ReplyDelete
  31. അതേ..ചില സൂചനകള്‍..കള്ളനേക്കുറിച്ചൊരുധാരണ ആദ്യംതന്നേ ഉളവാക്കി(ഞാനുള്‍പ്പെടെ ചിലര്‍ക്കെങ്കിലും..) എങ്കിലും സസ്പെന്‍സ് കളയാതെ അവസാനംവരെ രസകരമായി വായിച്ചു. ആദ്യവിവരണങ്ങളില്‍ കുറച്ചുകൂടി ‘മറ’യുണ്ടായിരുന്നെങ്കില്‍ അവസാനം ഇതിലും ഗംഭീരമായേനേ...!!

    ഏറെ ഇഷ്ട്ടപ്പെട്ടു..
    ഒത്തിരിയാശംസകള്‍....!!!

    http://pularipoov.blogspot.com/

    ReplyDelete
  32. പറ്റിച്ചുല്ലേ.. രസിച്ചു.

    ReplyDelete
  33. വായിച്ച് കുറച്ച് ചെന്നപ്പോളേ പുച്ചയാണെന്ന് മനസ്സിലായി. വായിക്കാന്‍ രസമുണ്ട്

    ReplyDelete
  34. അസ്സലായി, എഴുത്തിണ്റ്റെ കൈവഴക്കം.

    ReplyDelete
  35. അമ്പടി പൂച്ചക്കള്ളീ...
    മീങ്കൂട്ടാൻ പോയെങ്കിലും ഐഡിയ സ്റ്റാർസിംഗർ മിസ്സായില്ലല്ലോ..!
    സ്വന്താനുഭവം തമാശിച്ചതിഷ്ട്ടായി കേട്ടൊ

    ReplyDelete
  36. ആന്റി ക്ലൈമാക്സ് ആയിപ്പോയല്ലോ കുസുമം..
    ഞാനും വിചാരിച്ചത് മെലിഞ്ഞ കള്ളനാണെന്നാ.
    ഏതായാലും സ്റ്റാര്‍ സിംഗറില്‍ മുഴുകുന്ന വീട്ടുകാരിക്കൊരു കൊട്ട് കൊടുക്കാനായി..

    ReplyDelete
  37. അയ്യേ മനുഷ്യനെ ഒരു മാതിരി........ വായിച്ച് വായിച്ച് അതിന്റെ ത്രില്ലിൽ വന്നപ്പോളാ ആ കൊച്ചമ്മ കറി നോക്കിയത് ചെ.... ചേച്ചി ഇതെന്തായാലും കുറച്ച് കടന്നകയ്യായി പോയി അവസാനം പൂച്ച നാവൊക്കെ വൃത്തിയാക്കി വാലുകൊണ്ടൊരു റ്റാ..റ്റാ യൊക്കെ പറഞ്ഞ് സ്ലോമോഷനിൽ പോയിരുന്നെങ്കിൽ രസമായെനേ... കൊച്ചുകള്ളീ.. വീട്ടു കാരന്‍റെ പല്ലവിയും അനുപല്ലവിയും ചരണവും എല്ലാം വീട്ടുകാരിയുടെമേല്‍ ചൊരിയുന്നു. (അപ്പോ വെറുതെയല്ല കാലു നിലത്ത് തൊടീക്കാതെ നടക്കുന്നെ ഞാൻ കരുതി എല്ലാരും കഥയെ പറ്റി ഭയങ്കരം ഭയങ്കരം എന്നു പറഞ്ഞിട്ട് അഹങ്കാരം കൊണ്ടാണെന്നു..)

    ReplyDelete
  38. റിയാസ് (മിഴിനീര്‍ത്തുള്ളി)--- റിയാസിന്‍റെ പൂച്ചക്കഥ വായിച്ചു. ഇഷ്ടായി.
    Lipi Ranju സന്തോഷം ലിപി.

    Sabu M H നന്ദി സാബു.

    പ്രഭന്‍ ക്യഷ്ണന്‍--താങ്കള്‍ ആദ്യമായി വന്ന് നല്ല അഭിപ്രായം തന്നതില്‍ സന്തോഷം
    മുകിൽ..വാര്‍മുകിലേ സന്തോഷം
    Manoraj ഇവിടെ ചില ആശാന്മാര് തുടക്കത്തിലേ തന്നെ മനസ്സിലാക്കിയല്ലോ മനോജേ..നന്ദി

    khader patteppadam..മാഷേ നന്ദി..

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം--ശരിക്കും ഇതിലെന്‍റ അനുഭവം ഒട്ടുമില്ല കേട്ടോ മുരളി. പിന്നെ ടി വിയുടെ മുമ്പിലങ്ങനെ ചടഞ്ഞു കൂടാറും ഇല്ല. പക്ഷെ കുറച്ചു നാള്‍ക്കു മുമ്പ് പേപ്പറില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു--ഐഡിയ സ്റ്റാര്‍ സിംഗര്‍ സമയത്ത് കള്ളന്മാര്‍ കേറുന്നതിനെപ്പറ്റി. അതൊരു കഥയാക്കിയെന്നു മാത്രം.

    mayflowers..പറ്റിപ്പോയി അല്ലേ.. സന്തോഷം

    ഉമ്മു അമ്മാര്‍.. ആത്മാംശം ഒട്ടുമേയില്ല. ഒരു വാര്‍ത്തയുടെ ആധാരമാക്കി എഴുതിയ കഥയാണെ. ഇഷ്ടപ്പെട്ടു വല്ലോ. സന്തോഷം

    ReplyDelete
  39. ശോ..കരുതിയതൊക്കെ തിരിച്ചെടുത്തു..
    രസ്സായിടോ ..

    ReplyDelete
  40. ആന വലിക്കാത്തത് പൂന വലിക്കും- എന്നൊരു ചൊല്ലുണ്ട്.ആ പൂനയാണ് പണി പറ്റിച്ചത്.
    എക്സ് ഹോസ്റ്റിന്റെ ഉള്ളിലൂടെ കയറി എന്ന് കണ്ടപ്പോഴേ കറി കരിഞ്ഞമണം വന്നിരുന്നു കേട്ടോ..
    ഏതായാലും അതീവ രസകരമായി എഴുതി.

    ReplyDelete
  41. lekshmi. lachu---സന്തോഷം ലച്ചു.

    ഇസ്മായില്‍ കുറുമ്പടി (തണല്‍)--ഇസ്മയില് കറീടെ മണം പിടിച്ചു അല്ലേ.?

    ReplyDelete
  42. ശരിക്കും പറ്റിച്ചു കളഞ്ഞു. മീന്‍ കട്ട പൂച്ചയെ കായം കുളം കൊച്ചുണ്ണിയാക്കി ആല്ലേ. കുറേ നാളായി ഒരു കള്ളന്റെ സിനിമയും തേടി നടക്കുന്നു. ഈ കഥ വായിച്ചു തുടങ്ങിയപ്പോള്‍ സന്തോഷമായതാണ്. അവസാനമെത്തിയപ്പോളല്ലേ ഇത് നമ്മെ ആക്കിയതാണെന്ന് മനസ്സിലായത്‌.

    ReplyDelete
  43. കള്ളപ്പൂച്ച,
    കള്ളിപ്പൂച്ച,
    പൂച്ചസന്യാസി,
    അതൊരു സാധു ജീവിയല്ലേ?
    ----------------------------
    സംഗതി രസിസിച്ചു; അഭിനന്ദനങ്ങള്‍!

    ReplyDelete
  44. Shukoor
    സന്തോഷം രസിച്ചുവല്ലോ.
    appachanozhakkal
    അപ്പച്ചാ..സാധുജീവിയാ അതല്ലെ അടിയ്ക്കാതെ വിട്ടത്.

    ReplyDelete
  45. വളരെ രസകരമായി അവതരിപ്പിച്ചു ട്ടോ... അവസാനം വരെ മനുഷ്യക്കള്ളനാവും എന്ന് തന്നെയാ കരുതിയത്‌.(എക്സ് ഹോസ്റ്റ് ദ്വാരത്തിലൂടെ കള്ളന്മാര്‍ കയറിയിട്ടുള്ള ശരിക്കും കഥകള്‍ കേട്ടിട്ടുള്ളത് കൊണ്ടാ....)പിന്നെ, ടിവി ഭ്രാന്തുള്ള വീട്ടുകാരിക്ക് കൊടുത്ത കൊട്ട് കൊള്ളാം കേട്ടോ...

    ReplyDelete
  46. ഛേ.... ഇന്നും മീൻ കറിയോ ... എന്ന് പറഞ്ഞോ ക ള്ളൻ(ള്ളി) പൂച്ച.

    ReplyDelete
  47. jayarajmurukkumpuzha--thank u jayaraj


    കുഞ്ഞൂസ് (Kunjuss)--പെണ്ണുങ്ങള്‍ക്കൊക്കെയേ പറ്റിയുള്ളും ആണുങ്ങള്‍ക്ക് കുറച്ചഉപേര്‍ക്ക് പിടി കിട്ടി.

    രാജഗോപാൽ--താങ്കളു പറഞ്ഞപോലെ പറഞ്ഞുകാണുമായിരിയ്ക്കും.

    ReplyDelete
  48. ഹ ഹ..സംഭവം കലക്കി കേട്ടോ.

    ReplyDelete
  49. പല്ലവിയും അനുപല്ലവിയും സംഗതികളും ഒക്കെ ചേര്‍ത്ത് കേട്ടിയോന്റെ അടുത്ത് നിന്നും കിട്ടിയാലും കുഴപ്പമില്ല ഞാന്‍ s m s അയച്ച ആള്‍ക്കുതന്നെ ഒന്നാം സ്ഥാനം കിട്ടിയില്ലേ ..ഞാനാരാ മോള്‍ അല്ലേ ?..

    ReplyDelete
  50. Villagemaan

    faisalbabu

    രമ്ടു പേരയും എന്‍റ സന്തോഷം അറിയിക്കുന്നു.

    ReplyDelete
  51. നല്ല തറവാട്ടില്‍ പിറന്ന പൂച്ച..മീന്‍ കറിയില്‍ മാത്രമല്ലേ കയ്യിട്ടുള്ളൂ..അല്ലാതെ നമ്മുടെ രാഷ്ട്രീയ കണ്ടന്‍ പൂച്ചകളെ പോലെ എല്ലാ പാത്രത്തിലും കൈ ഇട്ടില്ലല്ലോ!! ചോറും ഉപ്പേരിയും പപ്പടവും ഒക്കെ അവിടെ തന്നെ വച്ചല്ലേ പോയതു..നല്ല നര്‍മ്മം തുളുമ്പുന്ന കഥ .. ആശംസകള്‍!

    ReplyDelete
  52. അമ്പടാ..
    ആ പാവത്തിനെ കള്ളനെന്നു വിളിക്കാൻ പാടുണ്ടോ ? :)

    അവതരണം ഇഷ്ടായി.

    ReplyDelete
  53. ഇതില്‍ നിന്നുള പാഠം എന്താ ?

    ഐഡിയ സ്റാര്‍ സിങ്ങര്‍ ഫൈനല്‍ ദിവസം മീന്‍ കരി വയ്കരുത് ?

    ReplyDelete
  54. ഒരു ദുബായിക്കാരന്‍
    ബെഞ്ചാലി
    mottamanoj

    കൂട്ടുകാരെ സന്തോഷം. കഥയിഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍

    ReplyDelete
  55. കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

    ReplyDelete
  56. ഞാന്‍ ഒരു tubelight ആയ കൊണ്ട് പൂച്ചക്കള്ളനെ ആദ്യമേ പിടി കിട്ടിയില്ല കേട്ടോ.. കഥ രസിച്ചു... :)

    ReplyDelete
  57. വായിച്ചു വന്നപ്പോള്‍ ഞാന്‍ കരുതിയത് ശരിക്കുള്ള കള്ളനാണെന്നാണ്... മുന്‍പ് അടികിട്ടിയ കാര്യം പറഞ്ഞതും വ്ശ്രമിക്കാനിരുന്നതുമൊക്കെ ചെറിയ സൂചനകളായിരുന്നെങ്കിലും അതിലും തന്മയത്വത്തോടെ കള്ളന്റെ മനസിലൂടെ കടന്നു പോയി രചനയുടെ മികവുകൊണ്ട് അങ്ങിനെ തോന്നിപ്പിച്ചുവല്ലോ... അവസാന വരിയും കടന്ന് ഒന്നുകൂടി ആലോചിച്ച ശേഷമാണ് കള്ളനെ പിടി കിട്ടിയത്...

    കാക്കയുടെ മനസിലൂടെ പറഞ്ഞ ചേച്ചിയുടെ മറ്റൊരു കഥ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതും... ചരാചരങ്ങളുടെ മനസിലൂടെയുള്ള ഈ സഞ്ചാരത്തെ അഭിനന്ദിക്കാതെ വയ്യ...

    ReplyDelete

Related Posts Plugin for WordPress, Blogger...