Friday, September 2, 2011

ഓണം വന്നേ...


മുറ്റത്തൊരു നല്ല പൂക്കളം ഇട്ടേയ്
ചെത്തിയും മന്ദാരോം ചേമന്തിയും.
കാക്കോത്തിപ്പൂവോ, കണ്ണാരം പൊത്തിപ്പൊത്തി
കൈതപ്പു കൊണ്ടൊരു കൈത്താലം തീര്‍ത്തു.
മുക്കൂറ്റിപ്പൂവും മൂക്കുത്തിയിട്ടേയ്
മഞ്ഞപ്പട്ടുടുത്തു മൈലാഞ്ചിയിട്ടേയ്.

അലക്കി തേച്ചൊരു തുമ്പക്കുടവും
അലുക്കിട്ടൊരുങ്ങിയൊരരളിപ്പൂവും
അക്കരെ നിന്നെത്തും അതിഥിപ്പൂക്കളും
ഇക്കരെ നിക്കണ മഞ്ഞക്കോളാമ്പിയും
മാവേലി മന്നനെ വരവേല്‍ക്കാന്‍
മൊഞ്ചത്തിലൊരു നല്ല പൂക്കളമിട്ടേയ്..
കസ്തൂരിപ്പൊട്ടും തൊട്ട് കൈകൊട്ടിപ്പാട്ടു പാടി
കത്തുന്ന വിളക്കേന്തി കാത്തു നിന്നു.
മാവേലി മന്നനെ കാത്തു നിന്നു.
മറ്റാരും കാണാതെ മഞ്ഞക്കിളിവന്ന്
മാവേലി മന്നന്‍റ കാരിയം ചൊല്ലി...
വഴിയില്‍ നേര്‍വഴി വന്നൊരു മാവേലി
മതിമറന്നോടുന്ന മാളോരെ കണ്ടേ..
അയ്യയ്യോ മതിമറന്നോടുന്ന മാളോരെക്കണ്ടേ..




ക്യൂവിന്‍റ ഓരത്ത്പ്പതുങ്ങിനിന്നു
ബോട്ടിലൊരെണ്ണം കക്ഷത്തിലാക്കി.
വാട്ടറും ഇല്ലാതെ സോഡായും ഇല്ലാതെ
അമൃതെന്നു കരുതി അറിയാതെ മോന്തി
മാവേലി പൂസായി വഴിയില്‍ കിടന്നേ
പാവം മാവേലി പൂസായി വഴിയില്‍ കിടന്നേ..
കുയിലമ്മ പാടി...കൂവിപ്പാടി...
മാവേലിമന്നന്‍റ കാലം വന്നേ..
മാനുഷരെല്ലാരും ഒന്നുപോലെ..
ആഹാ മാനുഷരെല്ലാരും നാലു കാലില്‍
ഇപ്പോള്‍ മാനുഷരെല്ലാരും നാലു കാലില്‍



21 comments:

  1. ഓണം വരുന്നു. നമ്മുടെ ബിവറേജസില്‍ സ്റ്റോക്കും ഇറക്കുന്നതിന്‍റെ ബഹളം ആണ്. അതു കണ്ടതുകൊണ്ട് ഒന്നെഴുതിയതാണെ.....

    ReplyDelete
  2. സംഗതി കൊള്ളാം എന്നാൽ, പാവം മാവേലിയേക്കൂടി പൂസാക്കിവിട്ടത് കഷ്ടമായിപ്പോയി. മാവേലിയുടെ കാലത്തും മയക്കത്തിൽ മുങ്ങുന്ന മധുപാനികൾ ഉണ്ടായിരുന്നെന്ന് പുരാണം. ബിവറേജസിന്റെ മുന്നിലെ നീണ്ട നിര കണ്ടാൽ ഇതിൽക്കൂടുതൽ എഴുതിപ്പോകും എന്നതു സത്യം. ‘അലക്കിത്തേച്ചൊരു തുമ്പക്കുടവും ..മുതൽ മാവേലിമന്നനെ കാത്തുനിന്നു’ വരെ അത്തപ്പൂക്കളത്തിന്റെ ഐശ്വര്യം എടുത്തുകാട്ടി. കൊള്ളാം, ഓണവിശേഷത്തിന്റെ ഓർമ്മകളിൽ ഓടിയെത്തുന്ന ഓണാശംസകൾ.......

    ReplyDelete
  3. ലാസ്റ്റ്‌ പാരഗ്രാഫ്‌ മഹാബലിക്കുള്ള പാരയായി.
    ചേച്ചിക്കും കുടുംബത്തിനും കണ്ണൂരാന്റെ ഓണാശംസകള്‍

    ReplyDelete
  4. 'ആഹാ മാവേലി മന്നനും നാലു കാലില്‍ '

    വളരെ തരം താഴ്‌ന്ന ഭാവനയായി പോയി.
    എന്റെ പ്രതിഷേധം അറിയിക്കുന്നു.

    ReplyDelete
  5. അയ്യോ! മാവേലീം......

    ReplyDelete
  6. മാവേലി നാടു ‘വാഴാത്ത‘ കാലം
    മാനുഷരെല്ലാരും 1 പോലെ
    ആമോദത്തോടെ കുടിക്കും കാലം
    ആപത്തായി മാറുന്ന,തറിയുന്നില്ല.

    ഓണാശംസകൾ

    ReplyDelete
  7. വി.എ || V.A--നിങ്ങളുടെയെല്ലാം സന്തോഷത്തിന് ഞാന്‍ അല്‍പ്പം മാറ്റം വരുത്തി.
    K@nn(())raan*കണ്ണൂരാന്‍! --മാവേലിയക്കുള്ള പാര ഞാന്‍ മാറ്റി കണ്ണൂരാനെ.
    Sabu M H .സാബുവെ ഇപ്പോഴത്തെ നമ്മുടെ നാട്ടിലോട്ട് വന്നാല്‍
    മാവേലിയെ അല്ലാ സാക്ഷാല്‍ യമധര്‍മ്മനെപ്പോലും കുടിപ്പിച്ചു നമ്മള്‍
    പൂസാക്കും. എന്നാലും സാബുവിന് സന്തോഷം വരട്ടെ ഞാന്‍ മാറ്റിയിട്ടുണ്ട്

    Echmukutty--പേടിച്ചു പോയോ..എച്ചുമേ..
    Kalavallabhan --
    ആമോദത്തോടെ കുടിക്കും കാലം
    ആപത്തായി മാറുന്ന,തറിയുന്നില്ല.
    ശരിയാണ്.

    ReplyDelete
  8. ആമോദത്താൽ ആർത്തുലസിക്കുന്ന ഇന്നത്തെ മലയാളിയെ കുറിച്ചുള്ള ഓണപ്പാട്ട്...!

    ഒരു പിന്നോല :-
    എന്നാലും എന്റെ ഉമ്മറത്ത് വന്നിട്ട് നമുക്കൊന്ന് പൂസാവാൻ പറ്റിയില്ലല്ലോ (കെട്ടിയോനും ,മോനും ,മരുമോനുമൊക്കെയായിട്ടാണ് കേട്ടൊ )

    ReplyDelete
  9. അടിച്ചു കസര്‍ത്ത് കളഞ്ഞല്ലോ ചേച്ചി ,,അവസാന പാരഗ്രാഫ് കുറെ ചിരിപ്പിച്ചു ,,,ഓണാശംസകള്‍ ,,

    ReplyDelete
  10. പാവം മാവേലി..മദ്യത്തിന്റെ മണമടിച്ച് കറങ്ങിക്കിടന്ന് നാലാമോണം കഴിഞ്ഞാലും പോകില്ലെന്നാ തോന്നണേ...ഹിഹി

    ReplyDelete
  11. ഓണ പാട്ട് എന്ന് പറയാന്‍ വയ്യ ...ഓണ പാരടി ഗാനമാവുന്നു അവസാന വരികളില്‍
    ഓണാശംസകള്‍

    ReplyDelete
  12. ഓണക്കവിത കൊള്ളാം....
    നല്ല ലഹരിയുണ്ട്..!
    മാവേലിയെ കൊണ്ട് കുടുപ്പിച്ച കൂട്ടത്തിൽ രണ്ടു പെഗ്ഗ് മണപ്പിച്ചിട്ടാണോ കവിത എഴുതാനിരുന്നതെന്നൊരു സംശയം ഇല്ലാതില്ല.

    ആശംസകൾ...

    ReplyDelete
  13. മുരളീമുകുന്ദൻ ,

    ബിലാത്തിപട്ടണം BILATTHIPATTANAM.

    faisalbabu

    ആളവന്‍താന്‍

    സീത*

    MyDreams


    വീ കെ
    നന്ദി സുഹൃത്തുക്കളെ.

    ReplyDelete
  14. കേരളം കണ്ടാല്‍ ഇങ്ങിനെ എഴുതാതിരിക്കുന്നതെങ്ങിനെ അല്ലേ....?

    എന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...!

    ReplyDelete
  15. വൈകിയാണെങ്കിലും ചേച്ചിക്ക് അനുജന്റെ ഓണാശംസകള്‍

    ReplyDelete
  16. അവസാന വരികളിലെ കൊട്ട് വളരെ ഇഷ്ടപ്പെട്ടു
    വൈകിയെങ്കിലും ഓണാശംസകള്‍

    ReplyDelete
  17. കുഞ്ഞൂസ് (Kunjuss)
    ഭാനു കളരിക്കല്‍
    ഇസ്മായില്‍ കുറുമ്പടി (തണല്‍)
    കൂട്ടുകാരെ സന്തോഷമുണ്ട്.
    ഇത്തവണ റെക്കാര്‍ഡു കച്ചവടമായിരുന്നു എന്നാണ് ഇന്ന് റേഡിയോയില്‍ പറഞ്ഞത്.

    ReplyDelete
  18. ഓണം വന്ന വഴിയെ തന്നെ തിരിച്ചു പോയി.. ഹി ഹി..ഈ ഓണ പാട്ട് കലക്കീട്ടോ...താമസിച്ചു പോയെങ്കിലും ഒനാസംസകള്‍ ചേച്ചി..എന്നും ഓണം ആയിരിക്കട്ടെ ചേച്ചിക്കും കുടുംബത്തിനും.

    ReplyDelete
  19. മാവേലിയും നാല് കാലിലോ?
    യതാ പ്രജാ തഥാ രാജാ എന്ന്
    തിരുത്താം അല്ലെ.
    വരികള്‍ വളരെ ഇഷ്ടമായി

    ReplyDelete
  20. മനോജ്‌ വെങ്ങോല
    INTIMATE STRANGER
    Salam
    നന്ദി കൂട്ടുകാരെ.

    ReplyDelete

Related Posts Plugin for WordPress, Blogger...