Sunday, November 25, 2012

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ മാതൃത്വം വില്‍പനയ്ക്കോ


കുസുമം

പ്രിയപ്പെട്ട സംവിധായകന്‍……….————–, അഭിനേത്രി.. നിങ്ങള്‍ക്കൊരു തുറന്ന കത്ത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരു പറഞ്ഞ് ഭൂമിയിലേക്കു പിറന്നുവീണ കുഞ്ഞിനെ  അമ്മയുടെ സൂതിപ്രക്രിയ വരെ ഉള്‍പ്പെടുത്തി അഭ്രപാകളിലാക്കാന്‍ ചിത്രീകരിച്ചത് ആ കുഞ്ഞിനോടു ചെയ്ത ഏറ്റവും വലിയ ക്രൂരതയായിട്ടാണ് ഒരമ്മ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും എനിയ്ക്കു പറയുവാനുള്ളത്.
വര്‍ഷങ്ങള്‍ക്കുമുന്‍പു് അടച്ചിട്ട മുറിയില്‍ സൂതി കര്‍മ്മിണിയുടെ മാത്രം മേല്‍നോട്ടത്തില്‍ വളരെ പവിത്രമായി ചെയ്തിരുന്ന ഒരു കര്‍മ്മമായിരുന്നു ഇത്. കാലം പുരോഗമിച്ചതോടെ ..ശാസ്ത്രം പുരോഗമിക്കുകയും   കുഞ്ഞിനും അമ്മയ്ക്കും    കൂടുതല്‍ പരിരക്ഷ  കിട്ടുവാനായി ഇപ്പോള്‍ ആശുപത്രിയിലെ പ്രസവമുറിയിലേക്കു മാറ്റുകയും ചെയ്തു. അപ്പോഴും പ്രസവം ഒരു തുറസ്സായസ്ഥലത്തല്ല  നടത്തുന്നത്.
നാളെ ഒരു കാലത്ത് സംവിധായകനും നടിയും  പ്രതിക്കൂട്ടിലാകുകയില്ലെന്ന് നിങ്ങള്‍ക്ക് പറയുവാന്‍ പറ്റുമോ?
ആ കുഞ്ഞ്  വലുതായി വരുമ്പോള്‍ കൂടെയുള്ള സഹപാഠികള്‍—‘  പ്രസവം വിറ്റു കാശാക്കിയ അമ്മയുടെ മകള്‍’ എന്നു പറഞ്ഞ് ആക്ഷേപിക്കുകയില്ലയെന്ന് നിങ്ങള്‍ക്ക് ഉറപ്പു പറയുവാന്‍ പറ്റുമോ?
ഹേ..പ്രിയപ്പെട്ട അഭിനേത്രി നിങ്ങളോട് ഒരു ചോദ്യം.
അമ്മയെന്ന രണ്ടക്ഷരത്തിന്‍റെ  പവിത്രത, നൈര്‍മ്മല്യം അതിനേപ്പറ്റി താങ്കള്‍ അല്‍പ്പമെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഞാനെന്റെ കുഞ്ഞിന്റെ മനുഷ്യാവകാശം ലംഘിച്ചതായി തോന്നുന്നില്ല. ‘( നടി പറഞ്ഞതായി നവംമ്പര്‍ 23ന് ബ്രിട്ടീഷ് കൈരളിയില്‍ വന്ന വാര്‍ത്ത)
അതിനുത്തരം…. അതൊരു മിണ്ടാ പ്രാണി ആയി പോയില്ലേ… ആ കുഞ്ഞ് ഒന്നു വലുതാകട്ടെ. അപ്പോള്‍ ഇതിനുത്തരം കിട്ടും.
നമ്മള്‍ക്ക് ഭാരതീയര്‍ക്ക് ,പാശ്ചാത്യര്‍ പോലും ആദരിക്കുന്നതായ നമ്മുടേതായ ഒരു സംസ്ക്കാരമുണ്ടെന്നുള്ളത്   ഒരു പരമാര്‍ത്ഥമല്ലേ.നമ്മുടെ കുടുംബ ബന്ധങ്ങളെ അവര്‍ക്കു പോലും മതിപ്പായിട്ടാണ് കാണുന്നത്.അങ്ങനെയുള്ള ഒരു സംസ്ക്കാരത്തിന്‍റെ മൂല്യത്തകര്‍ച്ച ആണ് പ്രസവം കച്ചവടല്‍ക്കരിച്ചതിലൂടെ നിങ്ങള്‍ ചെയ്തിരിക്കുന്നത്.
ഒരു കുഞ്ഞ് ഏറ്റവും അധികം വിശ്വസിക്കുന്നത് അമ്മയെയാണ്. ഭ്രൂണമായി ഗര്‍ഭ പാത്രത്തില്‍ജനിയ്ക്കുമ്പോള്‍ തൊട്ട്. വളര്‍ന്നു്വലുതായി വരുമ്പോളും ആശ്രയിക്കുന്നത് അമ്മയിലാണ്. ആ വിശ്വാസം ആണ്  നഷ്ടപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും..ആ പരിതസ്ഥിതിയില്‍ നിന്നും ഭൂമിയിലേയ്ക്ക് ജാതയാകുമ്പോള്‍ പുതിയ പരിതസ്ഥിതിയിലേക്ക് പൊരുത്തപ്പെടുവാന്‍ യത്നിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ ക്യാമറയുടെ വെളിച്ചവും കൂടി കൊടുത്ത് ഷൂട്ടിംഗ് വസ്തുവായി യോനീ മുഖത്തു വെച്ചുതന്നെ ഇരയാക്കിയത് ഒട്ടും ന്യായീകരിയ്ക്കുവാന്‍ തോന്നുന്നില്ല.
ഈ ലോകം തിരിച്ചറിയേണ്ട ഒന്നാണ് മാതൃത്വം. . ( നടി. പറഞ്ഞതായി നവംമ്പര്‍ 23ന് ബ്രിട്ടീഷ് കൈരളിയില്‍ വന്ന വാര്‍ത്ത)..   അതിനുത്തരം..  പ്രസവം കാണിച്ചാണോ മാതൃത്വം അറിയിക്കേണ്ടത്?
അങ്ങിനെയെങ്കില്‍ ദാമ്പത്യ ബന്ധത്തിന്‍റെ കെട്ടുറപ്പു കാണിയ്ക്കുവാന്‍ കിടപ്പറ രംഗങ്ങള്‍ പച്ചയായി ഷൂട്ട് ചെയ്തു കാണിയ്ക്കുമോ?

17 comments:

 1. നമ്മുടെ തലയില് കളി മണ്ണ് അല്ലല്ലോ അല്ലെ ?

  വിവാദങ്ങള്‍ സൃഷ്ടിക്കുക, എന്നതാണ് പുതിയ മാര്‍ക്കടിംഗ് നൂതന രീതി..

  അല്ലാതെ ഇതിപ്പോള്‍ മാതൃത്വത്തിന്റെ മഹത്തായ ഭാവം ലോകത്തെ അറിയിക്കാനോന്നുമല്ല, ഇല്ലെങ്കില്‍ തന്നെ ശ്വേത ഒന്ന് പ്രസവിച്ചാല്‍ മാതൃത്വത്തിന്റെ മഹത്തായ ഭാവം ലോകം അറിയുമോ?

  മാതൃത്വം എന്നത് പ്രസവം മാത്രം ആയാല്‍ പ്രസവിച്ചു കുഞ്ഞിനെ വലിചെറിയുന്നവരും മാതൃത്വത്തിന്റെ മഹത്തായ ഭാവമുള്ളവര്‍ തന്നെയാവും ല്ലേ ?

  ReplyDelete
 2. സിനിമ റിലീസ് ആയില്ല. സെന്‍സറിംഗ് വരെ കഴിഞ്ഞില്ല. പ്രസവപോസ്റ്റുകള്‍ പെരുകട്ടെ.. വിവാദ ചര്‍ച്ചകളുടെ കാര്യത്തില്‍ ന്യൂസ് ചാനലുകളുടെ നിലയിലേക്ക് ബ്ലോഗുകളും എത്തുന്നു.. :)

  ReplyDelete
 3. സംവിധായകന്റെ ഉദ്ദേശം പരിപൂർണ്ണ വിജയത്തിലേക്ക് നീങ്ങുകയാണ്. 
  ഇനി നമ്മൾ കരുതുന്നപോലെ പ്രസവം പൂർണ്ണമായി കാണിക്കാൻ സംവിധായകനുദ്ദേശിച്ചാൽ തന്നെ സെൻസർ ബോർഡ് സമ്മതിക്കുമോ?
  അതിനൊക്കെ ചില മാനദ്ണ്ഡങ്ങളൊക്കെയില്ലേ നമ്മുടെ നാട്ടിൽ?
  കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറുമായിപ്പായ്യണോ?

  ReplyDelete
 4. ഇപ്പോൾ ഇതിനൊരു അഭിപ്രായം പറയുന്നില്ല .സിനിമ ഇറങ്ങട്ടെ..............

  ReplyDelete
 5. ഈ സിനിമ ഒരു ഹാപ്പി എന്റിങ്ങ ആയിരിക്കും, ഇപ്പൊ തന്നെ ഹിറ്റ്

  ReplyDelete
 6. ഫിലീമൊന്ന് ഇറങ്ങട്ടെ. അതു കഴിഞ്ഞ് പോരേ ആവശ്യമില്ലാത്ത വിവാദം

  ReplyDelete
 7. ഒരേയൊരു ചോദ്യം.
  ഈ സിനിമയില്‍ പ്രസവം കാണിക്കും എന്ന് പറഞ്ഞിരുന്നു.
  അന്ന് എന്തേ ആരും എതിര്‍ത്തില്ല?
  പാവങ്ങള്‍ മുംബൈ ഹോസ്പിറ്റലില്‍ ഉറക്കമൊഴിച്ചിരുന്നു ഷൂട്ട്‌ ചെയ്തിട്ട് ഇപ്പൊ പറയുന്നു
  തീയേറ്ററില്‍ കാണിക്കാന്‍ അനുവദിക്കില്ല എന്ന്!
  ദുഷ്ടന്മാര്‍ !!

  നാല് വര്‍ഷം മുന്പായിരുന്നെല്‍ ഞാനെന്റെ ആദ്യരാത്രി ഷൂട്ട്‌ ചെയ്യാന്‍ അനുവദിച്ചേനെ!

  ReplyDelete
  Replies
  1. ഹഹഹ
   കണ്ണൂരാന്‍ജി

   “ആദ്യരാത്രി റീലോഡഡ്” എന്നൊരു സ്കോപ് ഉണ്ട് കേട്ടോ.

   Delete
 8. കണ്ണൂരാനേ പേടിക്കണ്ട, ഈ പ്രസവ സിനിമ വിജയിക്കുമോ ന്നറിയട്ടെ ന്ന്ട്ട് ഞാനെന്റെ ആദ്യരാത്രി സിനിമയാക്കി കാശാക്കും.!
  കണ്ണൂന്റെ ആത്മാവിന് ഞാൻ നിത്യശാന്തി നൽകും.!

  ReplyDelete
 9. തീര്‍ത്തും അനാവശ്യമല്ലേ ഈ വിവാദം.

  ReplyDelete
 10. കിടപ്പറ രംഗങ്ങള്‍ ഒക്കെ എത്ര സിനിമയില്‍ വന്നതാ ....പ്രസവമാണ് പുതിയത് .........അതും പുതിയത് അല്ല ...യൂടുബില്‍ ഇഷ്ട്ടം പോലെ ഉണ്ട് ...ഇതിന്റെ പേരില്‍ ഒരു വിവാദം ,,എന്തോ യോചിക്കാന്‍ കഴിയുന്നില്ല

  ReplyDelete
 11. വായിച്ചു ചേച്ചി. പലരും പറഞ്ഞപോലെ സിനിമ ഇറങ്ങിയ ശേഷമല്ലെ അത്തരമൊരു രംഗം ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയാൻ പറ്റൂ..... ബ്ളെസി എന്ന നല്ല സംവിധായകൻ എന്തുകൊണ്ട് ഇത്തരം ഒരു രംഗം തന്റെ സിനിമയിൽ ഉൾപ്പെടുത്താൻ താൽപ്പര്യമെടുക്കുന്നു എന്നത് ഇനിയും മനസ്സിലായിട്ടില്ല....

  ReplyDelete
 12. ചേച്ചിയുടെ രോഷത്തോട് തികച്ചും യോജിക്കുന്നു.
  മനുഷ്യന്റെ സൂക്ഷ്മ വികാരങ്ങള്‍ പോലും കച്ചവടമാക്കുന്ന ഈ ലോകത്തോട്‌ എന്ത് പറയാന്‍ ആണ്.

  പല രാജ്യങ്ങളിലും ഭര്‍ത്താവിന്റെ മടിയില്‍ കിടന്നു പ്രസവിക്കാന്‍ അനുവാദം ഉണ്ടെന്നു കേട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ സ്ത്രീക്ക് വളരെ സുഖം ലഭിക്കുമെന്നും പ്രസവം സുഖകരം ആകും എന്നും കേട്ടിടുണ്ട്‌.

  അത്തരം പരിഷ്ക്കാരങ്ങള്‍ ഒന്നും സംഭവിക്കാത്ത നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു വിവാദം സൃഷ്ട്ടിക്കുന്നത് എന്തിനാണ്?

  ദാമ്പത്യ ബന്ധത്തിന്റെ ചാരുത കാണിക്കുവാന്‍ കിടപ്പറയും ഇനി ലൈവ് ആയി കാണിക്കട്ടെ.

  ജീവിതം ഇന്ന് റിയാലിറ്റി ഷോ അല്ലേ ?

  ReplyDelete
 13. സിനിമയിൽ കൂടെയെങ്കിലും ജനങ്ങൾ
  ഒരു പ്രസവത്തിന്റെ ദുരിതങ്ങൾ മനസ്സിലാക്കട്ടേ..അല്ലേ

  ReplyDelete

Related Posts Plugin for WordPress, Blogger...