Tuesday, March 15, 2011

കാണാമറയത്ത്

സംഭവത്തിനുശേഷം ആദ്യമായി ബോട്ടു സവാരി തുടങ്ങിയത് ആറുമാസത്തിനു മുമ്പായിരുന്നു. .മുത്തശ്ശിയുടെ കൈപിടിച്ച് ബോട്ടിലിരുന്ന കൊച്ചുമകന് ഒരുപാടു കാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു.ബോട്ടു ഡ്രൈവര്‍ ഇടയ്ക്കിടയ്ക്ക് മുന്പിലുള്ള കംപ്യൂട്ടര്‍ സ്ക്രീനില്‍ നോക്കുന്നുണ്ട്. വഴിതെറ്റാതിരിയ്ക്കാന്‍. ജിയോഗ്രാഫിക്കല്‍ മാപ്പിനെ ആശ്രയിച്ചാണല്ലോ  ബോട്ടോടിയ്ക്കുന്നത്.കുറച്ചുകൂടി ടൂറിസം വികസിച്ചു. അവിടവിടെയായി ബോട്ടുകള്‍ വേറെയും ഉണ്ട്.

അനന്ത നീലാകാശം പോലെ പരന്നു കിടക്കുന്ന ജലപ്പരപ്പ്.കായലും കടലും എല്ലാം ഒന്നായി തീര്‍ന്ന ജലപ്പരപ്പ്.മുത്തശ്ശിയുടെ കണ്ണില്‍ക്കൂടി ഒഴുകിയ കണ്ണീരിന്‍റെ കാരണം പിടികിട്ടാതെ കൊച്ചുമോന്‍ വിഷമിച്ചിരുന്നു.കൈയ്യിലിരുന്ന ഭൂപടം എടുത്തു പരതിക്കൊണ്ട് അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു. ഇവിടെ എവിടെയെങ്കിലും ആയിരിക്കണം.പേരക്കുട്ടി കഥയറിയാതെ മിഴിച്ചിരുന്നു.

അവന് ആകാംക്ഷ അടക്കാന്‍ കഴിയാതിരുന്ന ഒരു നിമിഷം അവന്‍ മുത്തശ്ശിയോടു തിരക്കി. “മുത്തശ്ശി എന്തിനാണു കരയുന്നത്?”
മുത്തശ്ശി മുത്തശ്ശിക്കഥപോലെ ആ കഥ പറഞ്ഞു കൊച്ചു മകനെ കേള്‍പ്പിച്ചു.
മുത്തശ്ശിയുടെ മുത്തേ, ഒരു കാലത്ത് ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു.പുഴയും വയലും തെങ്ങിന്‍  തോപ്പുമുണ്ടായിരുന്ന ഒരു ഗ്രാമം.പള്ളിയും അമ്പലവും മോസ്ക്കും ഉണ്ടായിരുന്ന ഗ്രാമം.കുറച്ചു നല്ല മനുഷേമ്മാരും.കുറച്ചകലെ മാറി ഒരു പട്ടണവും. അതിനെ കിഴക്കിന്‍റെ വെനീസെന്നായിരുന്നു വിളിച്ചിരുന്നത്.”
“മുത്തശ്ശിയെന്തായിപ്പറയുന്നത്.കുട്ടനൊന്നും മനസ്സിലാകുന്നില്ല.”
“അതെ മോനതൊന്നും മനസ്സിലാകില്ല. സായിപ്പിന്‍റെ  നാട്ടില്‍ ജനിച്ചുവളര്‍ന്ന മോന് അതൊന്നും മനസ്സിലാകത്തില്ല.”
ബോട്ട് സ്പീടു കുറച്ച് പതുക്കെ മുത്തശ്ശിയുടെ നിര്‍ദ്ദേശാനുസരണം കറങ്ങിക്കൊണ്ടേയിരുന്ന.
അവിചാരിതമായാണ് അതു കണ്ടത്. അവര്‍ അലറിക്കൊണ്ട്  ബോധമില്ലാതെ പുലമ്പുന്നതുപോലെ  പറഞ്ഞു.
“അതെ, ഇവിടെ തന്നെ.ഇവിടെ തന്നെയാണ് ആ സ്ഥലം.
ഈ അന്തരീക്ഷത്തിലെന്‍റെ നാടിന്‍റ മണം.പുഞ്ചവയലിന്‍റെ മണം.പൂക്കൈതയാറിന്‍റ മണം.എല്ലാം ഈ വായുവിലുണ്ട്.ഉണ്ണിക്കണ്ണന്‍റെ അമ്പലമണിമുഴക്കം ഇവിടെ കേള്‍ക്കുന്നു.അതേ
ഇവിടെ തന്നെയാണാസ്ഥലം. അതേ മുത്തശ്ശി ഓടിക്കളിച്ച സ്ഥലം എല്ലാം കാണാന്‍
കഴിയുന്നുണ്ട്.ഈ മുത്തശ്ശിക്ക്. കുട്ടാ.മുത്തശ്ശിയുടെ അകക്കണ്ണുകൊണ്ട്. എല്ലാം കാണുന്നു.

 അതാ ആ അമ്പലത്തിന്‍റ ഗോപുരം. ശരിയാണ്.അതിന്‍റെ അറ്റം അതാണീകാണുന്നത്. അതു മാത്രം തകര്‍ന്നില്ല. പറഞ്ഞു കേട്ടിട്ടുണ. നാരായണത്തു ഭ്രാന്തന്‍ ഉറപ്പിച്ച വിഗ്രഹമാണെന്ന്. അത്രയും പഴക്കമുള്ള ഗോപുരവും. കരിങ്കല്ലിലാണ് തീര്‍ത്തിരിയ്ക്കുന്നത്. അന്നേ, കുട്ടിക്കാലത്തേ അതൊരു വിസ്മയമായി തന്‍റ മനസ്സിലിടം പിടിച്ചിരുന്നതാണല്ലോ.”
അത്രയും ഉയരത്തിലുള്ള ഗോപുരം വേറെ വടക്കെവിടെയോ ഉണ്ടെന്ന് അമ്മയുടെ കൈയ്യില്‍  തൂങ്ങി അമ്പലനടയില്‍ കൂടി നടക്കുമ്പോള്‍ അമ്മ പറഞ്ഞിട്ടുണ്ട്.
വീണ്ടും ഭ്രാന്തിയെപ്പോലെ ആ വൃദ്ധ വിതുമ്പിക്കൊണ്ട് പറഞ്ഞു.
മോന്‍റെ മുത്തശ്ശന്‍, മുത്തശ്ശന്‍റെ ബന്ധുക്കളെല്ലാം, മുത്തശ്ശിയുടെ ബന്ധുക്കളെല്ലാം, ഈ ജലപ്പരപ്പിന്‍റെ അടിയിലെവിടെയൊക്കെയോ..അവര്‍ ശ്വാസം മുട്ടി നിലവെള്ളത്തില്‍
കൈകാലിട്ടടിച്ച് ലക്ഷങ്ങളോടൊപ്പം മരിച്ചു പൊന്തി.മുത്തശ്ശി ആശിച്ചു മോഹിച്ചു വെച്ച വീട്...
മുത്തശ്ശനുമായി ബന്ധുക്കളോടൊപ്പം വയസ്സു കാലത്ത് പാര്‍ക്കാന്‍ വെച്ച വീട്,എല്ലാം ഈ
വെള്ളത്തിന്‍റടിയിലെവിടെയോ...
വീണ്ടും കുട്ടി മുത്തശ്ശിയോട്.” മുത്തശ്ശീ, കടങ്കഥ പറയാതെ, കരയാതെ , കാര്യം പറയൂ.”
വീണ്ടും  ആ കുരുന്ന് മുത്തശ്ശിയെ നിര്‍ബന്ധിച്ചു.
പറയാം എല്ലാം മുത്തശ്ശി കുട്ടനോടു പറയാം.
 ഇവിടെപ്പണ്ട് തൂണിപ്പെരിയാറെന്നൊരു അണക്കെട്ടുണ്ടായിരുന്നു.നമ്മുടെ കൊച്ചു കേരളത്തിന്‍റയും അയല്‍സംസ്ഥാനമായ തമിഴ്നാടിന്‍റെയും അതിര്‍ത്തിയില്‍.കേരളവും തമിഴ് നാടും ഇതിനെ  ചൊല്ലി ,ഇതിന്‍റെ വെള്ളത്തിനെ  ചൊല്ലി വാദ പ്രതിവാദങ്ങളുമായിമുന്നോട്ടുപോയി.വര്‍ഷങ്ങള്‍
കടന്നുപോയി.ഒന്നും അറിയാത്ത അണക്കെട്ടിലൂടെ വെള്ളം ചോര്‍ന്നു പൊയ്ക്കൊണ്ടെയിരുന്നു.വാദം
കോടതിയിലായി.അതുവെച്ച് രാഷ്ട്രീയം കളിച്ചുകുറച്ചുപേര്‍.കേസു സുപ്രീം കോടതിയിലായി.രാ ഷ്ട്രീയ നേതൃത്വങ്ങള്‍ നടത്തിയമുതലെടുപ്പും വിഴുപ്പക്കലും വറെ.
“ഈ പറയുന്നതൊന്നും കുട്ടനു മനസ്സിലാകുന്നില്ല.”
കുട്ടനു മനസ്സിലാകും.ഒരുകാലത്ത്.കുട്ടനച്ഛനോളമാകുമ്പോള്‍ മനസ്സിലാകും.
“എന്നാലും മുത്തശ്ശി പറയൂ.”ആ കുട്ടി ആകാംക്ഷാപൂര്‍വ്വം പറഞ്ഞു.
അങ്ങിനെ രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും കോടതി വിധിക്കും മുന്നെ പ്രകൃതി തന്നെ വിധിയെഴുതി.
തൂണിപ്പെരിയാര്‍ ഡാം പൊട്ടി.ഒരു കനത്ത ഭൂചലനത്തില്‍.അതിന്‍റെ പ്രത്യാഘാതത്താല്‍,
വേറെ നാല് അണക്കെട്ടുകളും തകര്‍ന്നു.വെള്ളം സംഹാര താണ്ഡവമാടി.എല്ലാം നക്കിതുടച്ചുകൊണ്ട് അറബിക്കടലിലോട്ട്  കുതിച്ചു. അങ്ങിനെ ഈ കുഞ്ഞു സംസ്ഥാനത്തിന്‍റെ
മധ്യഭാഗം ഇല്ലാതായി.അപ്പുറവും ഇപ്പുറവും ഓരോ കുഞ്ഞു തുരുത്തായി ശേഷിച്ചു.
അന്ന് ആ ആഗസ്റ്റു മാസത്തില്‍ മുത്തശ്ശിയെ യാത്രയാക്കി,നിങ്ങളുടെ അടുക്കല്‍ സായിപ്പിന്‍റെ
നാട്ടിലോട്ടു വിട്ടിട്ട്   തലസ്ഥാന നഗരിയിലെ വീട്ടില്‍ നിന്നും മുത്തശ്ശന്‍ ബന്ധുക്കളുടെ അടുക്കലോട്ടു പോന്നു.മുത്തശ്ശി തിരികെ വരുന്ന ദിവസം കണക്കാക്കി വരാമെന്നും പറഞ്ഞ്. അതിന്‍റെ പിറ്റെന്നല്ലെ എല്ലാം സംഭവിച്ചത്.
“ഇപ്പോള്‍ കുട്ടനെല്ലാം മനസ്സിലായി.”ഒരു നിശ്വാസമുതിര്‍ത്തു കൊണ്ട് അവന്‍ പറഞ്ഞു.

“മുത്തശ്ശിയെന്തായിക്കാട്ടുന്നത്?ഈ അരിയും എള്ളും പൂവും വെള്ളത്തിലോട്ട് .ആര്‍ക്കു വേണ്ടി?”

മുത്തശ്ശിയുടെ ഒരാഗ്രഹം.അവസാനമായി..മുത്തശ്ശനു വേണ്ടി,മുത്തശ്ശന്‍റെ ബന്ധുക്കള്‍ക്കു
വേണ്ടി,മുത്തശ്ശിയുടെ ബന്ധുക്കള്‍ക്കു വേണ്ടി...ഈ നാട്ടാര്‍ക്കു വേണ്ടി.ഈ ഒരുപിടി അരിയും എള്ളും പൂവുംകൊണ്ട് ഒരു പിതൃ തര്‍പ്പണം.
അപ്പോള്‍ നമുക്കിനി തിരിച്ചു പോകാം അല്ലേ മുത്തശ്ശി...ഡ്രൈവറോടു പറയട്ടെ,മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റിയല്ലോ.ഇനിയെന്തെങ്കിലും ആഗ്രഹമുണ്ടോ മുത്തശ്ശിക്ക്.തിരിച്ചു പോകുന്നതിനു മുമ്പായി.പറയൂ..
ഉണ്ട്. കുട്ടനു സാധിച്ചു തരുവാന്‍ പറ്റുമോ ഈ മുത്തശ്ശിക്ക്.. മുത്തശ്ശിയുടെ ജന്മ നാടിനെ ദൈവത്തിന്‍റെ സ്വന്തം നാടിനെ പഴയതുപോലെ ആക്കിത്തരുവാന്‍..ഉത്തരം കിട്ടാത്ത ചോദ്യമായി,  ജലപ്പരപ്പില്‍ ആ ചോദ്യത്തിന്‍റ അലകള്‍ അമ്മാനമാടി....

56 comments:

  1. “മുത്തശ്ശിയെന്തായിക്കാട്ടുന്നത്?ഈ അരിയും എള്ളും പൂവും വെള്ളത്തിലോട്ട് .ആര്‍ക്കു വേണ്ടി?”

    ReplyDelete
  2. ഒരു മുത്തശി കഥ വായിച്ചു ..കൊള്ളാം
    എനാലും കുറച്ചു കൂടി നന്നാക്കാമായിരുന്നു

    ഒരു തമിഴ് സിനിമ ഉണ്ട് അജിത്‌ അഭിനയിച്ച ഫിലിം
    സിറ്റിസേന്‍ ...എന്നോ കടലില്‍ ആഴുന്നു പോയ ആണ്ടി പെട്ടി എന്നാ ഗ്രാമത്തിന്റെ കഥ

    ReplyDelete
  3. എന്നോ സത്യമാകാനിടയുള്ള ഒരു ദുരന്തം നേരത്തേ പറഞ്ഞുവച്ചതാണോ ? ഒരു ഉള്‍ഭയം.ഞാന്‍ കിഴക്കിന്റെ വെനീസുകാരന്‍ ആണേ .ചതിക്കല്ലേ.ഇനിയും നന്നായി എഴുതുക.ആശംസകള്‍.

    ReplyDelete
  4. കഥ കഥമാത്രമായിരിക്കട്ടെ..!!

    ReplyDelete
  5. മുത്തശി കഥ വായിച്ചു ..കൊള്ളാം

    ReplyDelete
  6. മോര്‍വി അണക്കെട്ട് തകര്‍ന്നതിന്റെ ഓര്‍മ്മകളും അന്ന് പത്രത്തില്‍ കണ്ട ദൃശ്യങ്ങളും മനോമുകരത്തില്‍ ഇപ്പോഴുമുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ അലംഭാവം കാണിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വായിക്കുമ്പോള്‍ തോന്നുന്നത്.

    ReplyDelete
  7. മാറ് പിളര്‍ക്കുന്ന പരീക്ഷണങ്ങളില്‍ വേദനയോടെ കരയുന്നു പ്രകൃതി.

    ReplyDelete
  8. നന്‍മകള്‍ പൂക്കും, പൂക്കാതിരിക്കില്ല.

    ReplyDelete
  9. നല്ല കഥ. വല്ലാത്തഒരു ദുരന്തം നടുക്കും വിധം ആവിഷ്ക്കരിച്ചിട്ടുണ്ട്. മുസിരിസ് (ഇന്നത്തെ കൊടുങ്ങ്ല്ലൂരും ചുറ്റുപാടും) മുല്ലപ്പെരിയാറ് മുതൽ ജപ്പാൻ വരെ മനസ്സിൽ കയറി വന്നു. അഭിനന്ദനങ്ങൾ!

    ReplyDelete
  10. വരാന്‍ പോകുന്ന ദുരന്തം മുന്‍‌കൂട്ടി കണ്ടുകൊണ്ടെഴുതിയ കഥ. ശരിക്കും പേടിപ്പിച്ചു കളഞ്ഞല്ലോ ചേച്ചി.

    ReplyDelete
  11. ആദ്യമെന്തെന്നുള്ള ആകാംക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് മുല്ലപ്പെരിയാർ ഡാമൊരു പല്ലും നഖവുമുള്ളൊരു ഭീകര ജീവിയായി എല്ലാം നശിപ്പിച്ച് കളയുന്നൊരു ചിത്രം തെളിഞ്ഞു വന്നു.
    അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ..
    (ഏതായാലും മെയിലിൽ കൂടി ഇവിടെ എത്താൻ സാധിച്ചു)

    ReplyDelete
  12. ആദ്യായിട്ടാ ഞാനിവിടെ. കഥയാണേലും വല്ലാത്ത ഒരു ഫീല്‍.നാളെ ഇതൊന്നും ഇവിടെ സംഭവിച്ചു കൂടെന്നില്ല.മുല്ലപ്പെരിയാര്‍ തകര്‍ന്നാലുള്ള സ്ഥിതി വിവരണാതീതമായിരിക്കും.ദൈവം കാക്കട്ടെ.

    ReplyDelete
  13. ആണവ നിലയങ്ങള്‍ക്കെതിരെ പരിസ്തിഥി വാദികള്‍ പ്രക്ഷോഭം നയിച്ചപ്പോള്‍ വികസന വിരോധികള്‍ എന്നു അവരെ ആക്ഷേപിച്ചു. പില്‍കാലത്ത് ചെര്ണോബിലും ഇപ്പോള്‍ ജപ്പാനിലും നാം ആ ഭീകരന്റെ താണ്ടവം കണ്ടറിയുന്നു. അങ്ങനെ എത്റ എത്റ ദുരന്തങ്ങള്‍ക്ക് നാം ഇനിയും സാക്ഷിയാകാന്‍ പോകുന്നു. വന്‍കിട ഡാമുകള്‍ ഭൂമിയുടെ സന്തുലനത്തെ തകര്‍ക്കുമെന്ന് പ്രകൃതി ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും നമ്മള്‍ ഒന്നിനും ചെവികൊടുക്കുന്നില്ല. മൂന്നാര്‍ നമ്മുടെ തലയ്ക്കു മീതെ തൂങ്ങിനില്കുന്ന മരണ കുരുക്കാണ്‌. വ്യത്യസ്ത വിഷയങ്ങള്‍ കഥക്കു തെരഞ്ഞെടുക്കുന്ന ചേച്ചിക്ക് അഭിനന്ദനങ്ങള്‍. പക്ഷേ കഥ അല്പം തിരക്ക് പിടിച്ച് എഴുതിയോ എന്നു ഒരു സംശയം.

    ReplyDelete
  14. നെഞ്ചുരുക്കുന്ന കഥ..
    ആ മുത്തശ്ശിയുടെ നിലവിളി ഹൃദയാന്തരാളങ്ങളിലെത്തി..

    ReplyDelete
  15. നല്ലൊരു കഥ..ഒരു മുന്നറിയിപ്പായി നല്‍കി..വളരെ നന്നായി ചേച്ചീ..

    ReplyDelete
  16. MyDreams ..ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് എനിയ്ക്കും തോന്നി.
    SHANAVAS ..എന്‍റെയും വേരുകളവിടെയുണ്ട്
    പള്ളിക്കരയില്‍ ..ഞാനും അങ്ങിനെ ആശിക്കുന്നു.
    moideen angadimugar ..thank u
    ajith ..എല്ലാം കഴിയുമ്പോളെ നമ്മള്‍ക്ക് ബോധം വരൂ.
    പട്ടേപ്പാടം റാംജി ..അതെ റാംജീ, അങ്ങിനെയിരിയ്ക്കുമ്പോളൊന്നു കുടയും
    khader patteppadam..നമുക്ക് പ്രതീക്ഷിയ്ക്കാം

    ReplyDelete
  17. മുല്ലപെരിയാര്‍ മുതല്‍ ടോക്യോ
    വരെ ..ഞാന്‍ എന്നും ഭീതിയോടെ
    ചിന്തിക്കുന്ന ഒരു വിഷയം ആണ് .
    ഇതിന്റെ തീവ്രത കാണാന്‍ എന്ത്
    കൊണ്ടു ഈ രാഷ്ട്രീയ കൊമാരങ്ങള്‍ക്ക്‌
    കഴിയുന്നില്ല ...ഇച്ചാ ശക്തി ഉള്ള ഭരണാധികാരികള്‍
    ഉണ്ടാവുന്നില്ല.!!!
    ആശങ്കയും തീക്ഷണതയും നന്നായി പ്രതിഫലിപ്പിചെങ്കിലും
    പെട്ടെന്ന് തീര്‍ക്കാന്‍ തിടുക്കം പോലെ തോന്നി .വാചകങ്ങളുടെ യോജിപ്പില്‍......ആശംസകള്‍ ...

    ReplyDelete
  18. ശ്രീനാഥന്‍..മാഷേ വളരെ സന്തോഷം.ഇങ്ങനെ വരാതിരിയ്ക്കട്ടെ.
    Vayady ..വീണ്ടും പറന്നു വന്നുവല്ലോ.. സന്തോഷം.
    Kalavallabhan ..ഇവിടെ വന്നുവല്ലോ. സന്തോഷമായി.

    ReplyDelete
  19. മുല്ല ..ശ്രദ്ധിച്ചില്ലെങ്കില്‍ നാളെ നടക്കാനിടയുള്ളത്. ആരും സീരിയസ്സായി എടുക്കുന്നില്ല.

    ഭാനു കളരിക്കല്‍
    ente lokam
    നേരത്തെ എഴുതി വെച്ചിരുന്നതാണ്. ഇപ്പോള്‍ ജപ്പാനിലെ സ്ഥിതി കണഅടപ്പോള്‍ പോസ്റ്റിയതാണ്. ഒന്നുകൂടി മിനുക്കാമായിരുന്നു. എന്ന് ഇപ്പോള്‍ തോന്നുന്നു.

    ReplyDelete
  20. mayflowers..സന്തോഷം
    Jazmikkutty..ഇതൊരു കഥ മാത്രമാകട്ടെ.

    ReplyDelete
  21. നല്ല ഭാവന
    ഭാവന മാത്രമായി തീരട്ടെ . ഒരിക്കലും, ഒരിക്കലും, ഇത് സംഭവിക്കാതിരിക്കട്ടെ

    ReplyDelete
  22. ഭീതിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം , വായന അവസാനിക്കുമ്പോള്‍ കഥ മാത്രമായിരിക്കണേ എന്ന പ്രാര്‍ത്ഥനയും ...!

    ReplyDelete
  23. അതേയ് എന്തിനാ വെറുതെ പേടിപ്പിക്കുന്നെ? അതങ്ങനെ തന്നെ അങ്ങ് നില്‍ക്കട്ടെ.!

    ReplyDelete
  24. കഥ തരക്കേടില്ല.

    ReplyDelete
  25. ഒരു മുത്തശ്ശി കഥയിലേതുപോലെ ഇത്തിരി ഗുണപാഠമുള്ള വലിയ ഓര്‍മ്മപ്പെടുത്തല്‍.

    നന്നായിരിക്കുന്നു, ഈ കഥ പറച്ചില്‍....

    ReplyDelete
  26. മുല്ലപ്പെരിയാറേ, ചതിക്കല്ലേ…
    ജപ്പാന്റെ ദുരിതം കണ്ട് ഉള്ളുരുകുന്നുണ്ട്..
    ഭാനു പറഞ്ഞതു പൂർണ്ണമായും ശരിയാണ്.
    നമ്മൾ തെറ്റു ചെയ്യും എല്ലാം അറിഞ്ഞുകൊണ്ടു തന്നെ എന്നിട്ടു ദുരന്തം വന്നു മുട്ടിക്കഴിയുമ്പോൾ വിലപിക്കും.
    സിഗററ്റ്പായ്ക്കറ്റിന്റെ പുറത്തെ പരസ്യം പോലെയാണു ജീവിതനയങ്ങൾ. നമുക്കറിയാം എല്ലാം!

    ReplyDelete
  27. ഉള്ളുരുകി നിലവിളിക്കുന്നു. “ദുരന്തങ്ങൾ വന്ന് വാതിലിൽ മുട്ടരുതെ എന്ന് .“
    അതിന് മാത്രം കഴിയുന്നവൻ ഞാൻ.

    ReplyDelete
  28. നല്ല ഭാവന ഭാവന മാത്രമായി തീരട്ടെ ..നന്നായിരിക്കുന്നു

    ReplyDelete
  29. പേടിപ്പിയ്ക്കല്ലേ....
    എഴുത്ത് പ്രവാചക സ്വഭാവം കൈവരിയ്ക്കുന്ന അപൂർവ സിദ്ധിയാണ്.അതുകൊണ്ട് പേടിയാകുന്നു.

    പിന്നെ കഥ സ്പീഡിൽ എഴുതി തീർത്തു. പല വാചകങ്ങളും കൂടുതൽ ഭംഗിപ്പെടുത്താമായിരുന്നു.

    ReplyDelete
  30. സാമൂഹ്യ പ്രതിബദ്ധതയുള്ള രചന.സുര്‍ക്കിക്ക്
    എത്ര കാലം കാലത്തെ അതിജീവിക്കാനാകുമെന്നു
    മുല്ലപ്പെരിയാര്‍ ഡാം..... വേണ്ട ഞാനതു പറയുന്നില്ല.

    ReplyDelete
  31. അസംഭവ്യമായി ഒന്നുമില്ല.
    അധിക ദുരന്തങ്ങളും ഭവിക്കുന്നത് മനുഷ്യകരങ്ങളുടെ പരിണിതിയാണ്.
    വ്യത്യസ്ത ഭാവന.
    ആശംസകള്‍

    ReplyDelete
  32. ഈ കഥയില്‍ ചുരുങ്ങിയത് മൂന്നു മുത്തശ്ശി മാരും മൂന്നു ഉണ്ണിക്കുട്ടന്‍ മാരും എങ്കിലും ഉണ്ടാകണം ..ഒരു മുത്തശി ഇടുക്കിയിലും ഒരു മുത്തശ്ശി കോട്ടയത്തും ,മറ്റൊരു മുത്തശി ആലപ്പുഴയില്‍ നിന്നും കഥ പറയട്ടെ .എറണാകുളത്തെ മോഡേണ്‍ മുത്തശി യെക്കൊണ്ടും ,പത്തനംതിട്ടക്കാരി അച്ചായത്തി മുത്തശി യെക്കൊണ്ടും കൂടി കഥ പറയിച്ചാല്‍ ജോര്‍...മുല്ലപ്പെരിയാര്‍ എന്ന് തന്നെ പറയാം ..അതൊരു സത്യമല്ലേ ..എന്തിനാ ഒരു മറ ? തര്‍ക്കം മുറുകട്ടെ ..ജപ്പാനില്‍ രേഖപ്പെടുത്തിയ ഭൂകമ്പ ഉഗ്രത അതെ കണക്കില്‍ തന്നെ അന്നെ ദിവസം ഇടുക്കിയിലും രേഖപ്പെടുത്തിയിരുന്നു ! സീത തോടിലെ (ഇടുക്കി )കുഴല്‍ കിണറുകള്‍ കവിഞ്ഞോഴുകിയിരുന്നു ,,ജപ്പാനില്‍ നടന്നത് കുറച്ചു കൊല്ലം മുന്‍പ് കൊല്ലത്തും ,എറണാകുളത്തും നടന്നതല്ലേ ..അത് കഥയല്ല..ഇതും കഥയല്ല..കഥയ്ക്കുള്ളിലെ കാര്യം..പക്ഷെ ഉള്ളത് പറയാല്ലോ കാര്യത്തില്‍ കുറച്ചു കൂടി സൌന്ദര്യം ചേര്‍ക്കാമായിരുന്നു...:)

    ReplyDelete
  33. കെ.എം. റഷീദ്കുഞ്ഞൂസ് (Kunjuss) ആളവന്‍താന്‍ s
    Shukoor ഷമീര്‍ തളിക്കുളം
    മുകിൽ
    sm sadique
    lekshmi. lachu
    Echmukutty
    ജയിംസ് സണ്ണി പാറ്റൂര്‍
    ഇസ്മായില്‍ കുറുമ്പടി (തണല്‍) രമേശ്‌ അരൂര്‍
    എല്ലാവരുടെയും വിലയേറിയ അഭിപ്രായത്തിനു നന്ദി. എഴുതി പോസ്റ്റിയപ്പോള്‍ മനസ്സിന് വിഷമം ആയി. എന്നിരുന്നാലും സംഭവിച്ചാല്‍
    ആകുന്നത് ഇതൊക്കെ തന്നെ.

    ReplyDelete
  34. രമേശ്‌ അരൂര്‍ .. രമേശേ
    ശരിയാണ്. നാലു മുത്തശ്ശി മാരും നാലു ഉണ്ണഇക്കുട്ടന്‍മാരും വേണം. അങ്ങിനെയൊന്നും വരാതിരിയ്ക്കട്ടെ. ഉടയോര്‍ കണ്ണു തുറക്കട്ടെ.

    ReplyDelete
  35. എവിടൊക്കെയോ ഒരു വിഷമം,പേടി,അസ്വസ്ഥത. കഥയെക്കുറിച്ചല്ല,അതു വായിച്ച എന്നെക്കുറിച്ചാണു. കഥ പറഞ്ഞത് ഇഷ്ടമായി.

    ReplyDelete
  36. വരാനിരിക്കുന്ന ഭീതിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങളൂടെ സംഗതികളാണ് ഈ മുത്തശ്ശി കഥകളുടെ കെട്ടുകളായി അഴിച്ചുകൊണ്ടിരുക്കുന്നത്...!

    ഇവിടെയുള്ള ഒരു ഫോൾക്ക് കഥയിലുമുണ്ട് നാടൂകൾ കടലുകളാകുകയും,കടലുകൾ നാടുകളായി പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരുകഥ..

    ReplyDelete
  37. നമ്മുടെ സ്വപ്നങ്ങളുടെ കൂമ്പാരം പെരുവെള്ളത്തിൽ ഒഴുകിപ്പോകരുതേയെന്ന് പ്രാർത്ഥിക്കാം... അതോടൊപ്പം ഈ കഥ യാഥാർത്ഥ്യമാകാതിരിക്കാനായി മറ്റെല്ലാം മറന്ന് ഒരുമിക്കാം.

    നന്മകൾ നേരുന്നു.

    ReplyDelete
  38. മുത്തശ്ശി കഥ വായിച്ചു ... നന്നായിരിക്കുന്നു ,,,,!!

    ReplyDelete
  39. വളരെയേറെ നന്നാക്കാമായിരുന്നു എന്നു തോന്നി.
    സംഭാഷണങ്ങൾ.. പലപ്പോഴും സ്വാഭാവികത നഷ്ടപ്പെടുന്ന പോലെ തോന്നി.
    നമ്മുടെ സ്വപ്നങ്ങൾ ഒഴുകി പോകുമ്പോൾ ഭൂമിയുടെ മറ്റൊരു കോണിലിരുന്ന് നമുക്ക്‌ കരയാം..

    ReplyDelete
  40. മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
    ബ്ലോഗിങ്ങിനു സഹായം

    ReplyDelete
  41. sreee

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
    അലി
    •ღ°♥ Fasal♥°ღ•
    Sabu M H

    ബ്ലോഗ് ഹെല്‍പ്പര്‍


    എല്ലാവരെയും സന്തോഷം അറിയിക്കട്ടെ.
    ഇതൊറു കഥയായി മാത്രം ആകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  42. മുത്തശ്ശിക്കഥ വായിച്ചു...
    മുത്തശ്ശിക്കഥാന്നു പറയണത് പേടിപ്പിക്കാനുള്ളത് അല്ലാട്ടൊ...!!
    അതു കേട്ട് ഒരു ദിവാസ്വപ്നത്തിൽ മുഴുകി അങ്ങനെ... അങ്ങനെ... സുഖമുള്ള ഒരു ആലസ്യത്തിൽ കൂടി സുഖമായി,സന്തോഷമായി ഉറങ്ങാനുള്ളതാണ്.....!!

    കൂട്ടത്തിൽ ഒന്നു ചോദിച്ചോട്ടെ കുസുമേച്ചി... (ആരോടും പറയണ്ട)
    'കുസുമേച്ചീടെ നാക്ക് കരിനാക്കൊന്നുമല്ലല്ലോല്ലെ....!!?'

    ReplyDelete
  43. കുസുമം, നമ്മൾ തമ്മിൽ പരിചയം ഇല്ല,ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം

    ReplyDelete
  44. വീ കെ ..കരി നാക്കല്ല കേട്ടോ.
    Sapna Anu B.George..വന്നതില്‍ ഒരുപാടു സന്തോഷം.

    ReplyDelete
  45. ശരിക്കും പേടിപ്പിച്ചു കളഞ്ഞല്ലോ ,മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഞങ്ങളുടെ അവസ്ഥ ഏറെക്കുറെ ഇതു തന്നെയായിരിക്കും!!

    ReplyDelete
  46. krishnakumar513 ..പേടിയ്ക്കേണ്ട. ഒന്നും പറ്റുകയില്ല.
    ശങ്കരനാരായണന്‍ മലപ്പുറം..നന്ദി.

    ReplyDelete
  47. സീതയുടെ ബ്ലോഗ്ഗില്‍ കൊടുത്ത ലിങ്ക് വഴി വന്നതാണ്..

    ഈ സംഭവങ്ങള്‍ എങ്ങനെ മാര്‍ച് മാസത്തിലെ എഴുതി...? ഇപ്പോഴത്തെ സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടോ...?

    എന്തായാലും ..ഒന്നും സംഭവിക്കാതിരിക്കട്ടെ... പ്രാര്‍ത്ഥിക്കാം..

    ReplyDelete
  48. ചേച്ചീടെ ഈ പോസ്റ്റും വായാടീടെ കമന്റും ഒരു ധീര്‍ഗ്ഗദര്ശസൂചനപോലെ തോന്നിച്ചു.
    എഴുത്തുകാര്‍ ഇങ്ങനെത്തന്നെ.
    ഒരു സിക്സ്ത് സെന്സ് സൂക്ഷിക്കും പോലെ!

    ഒന്നും സംഭവിക്കാതിരിക്കട്ടെ!

    ReplyDelete
  49. ഇത് വെറും കഥ മാത്രമായിരിക്കട്ടെ ,എഴുത്തുകാരുടെ ഭാവനയില്‍ വിരിയുന്നത് പലപ്പോഴും സംഭവിക്കാറുണ്ട് ,അങ്ങനെയൊന്നും ഉണ്ടാവാതിരിക്കട്ടെ

    ReplyDelete
  50. ഈ കഥ ഒരു മുത്തശി കഥ യായി തന്നെ നിലനില്‍ക്കട്ടെ ..ഒരിക്കലും ഒരു സംഭവ കഥയായ്‌ മാറാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം.

    ReplyDelete
  51. കൊള്ളാം ചേച്ചി.

    ReplyDelete
  52. khaadu..

    K@nn(())raan*خلي ولي

    സിയാഫ് അബ്ദുള്‍ഖാദര്‍

    വിജയലക്ഷ്മി

    താന്തോന്നി/Thanthonni

    വായിച്ചഭിപ്രായമിട്ട എന്‍റ കൂട്ടുകാരെ എന്‍റ സന്തോഷം അറിയിക്കുന്നു.

    ReplyDelete
  53. വീണ്ടും....?
    ഒരിക്കൽ വായിച്ചതാണല്ലോ...!!

    ReplyDelete

Related Posts Plugin for WordPress, Blogger...