Monday, December 6, 2010

ആവര്‍ത്തനത്തിന്‍റ മുഖങ്ങള്‍


                                                                          

       ഒബ്സര്‍ വേഷന്‍ ഹോമിന്റെ ഓഫീസ് മുറി.സിദ്ധാര്‍ത്ഥ് ആകെ ഒരു വിഹഗവീക്ഷണം നടത്തി.ഗേറ്റും പരിസരവും എല്ലാം പഴയതുപോലെ.ഒരുമാറ്റവുമില്ല. ആ വലിയകോട്ടുകോണം മാവ് തന്നെ നോക്കി ഒന്ന് പല്ലിളിച്ചോ?..ഒരു നിമിഷം...ഇവിടം തനിക്ക് ഒരു കറുത്ത അദ്ധ്യായം..
ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത..കുഴിച്ചു മൂടപ്പെട്ട ഭൂതകാലം..പല്ലിളിച്ചുകൊണ്ട്..തന്‍റ
ചുറ്റും വേതാളനൃത്തം ചവിട്ടുന്നു.

  നീണ്ട മുപ്പതുവര്‍ഷങ്ങള്‍‍‍..ഇവിടെ വീണ്ടും ഇങ്ങനെ വരുമെന്ന് ഒരിയ്കലും വിചാരിച്ചിരുന്നതല്ല. ആഗ്രഹിച്ചില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. അഛനില്ലാത്ത തന്നെ  എത്ര സ്നേഹത്തോടെയാണ്   അമ്മ വളര്‍ത്തിയത്. ഒരു കുറവുമില്ലായിരുന്നു.   എന്നിട്ടും താനെങ്ങനയോ ആ വലയിലകപ്പെട്ടു.  എട്ടാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോളാണ്. അന്ന് തനിയ്ക്ക് കഷ്ടിച്ചു 12 വയസ്സ്.അമ്മ പറയാറുണ്ടായിരുന്നു.ഒരുവയസ്സ് കൂട്ടിയാണു ചേര്‍ത്തതെന്ന്.പഠിയ്ക്കാന്‍ മിടുക്കനായിരുന്നുയെന്നും.

     ആ കൂട്ടുകെട്ടാണ് എല്ലാം കുഴപ്പത്തിലാക്കിയത്. തനിയ്ക്ക് അതൊരു തമാശപോലെയെ തോന്നിയിരുന്നുള്ളു.സണ്ണിയും സന്തോഷും എത്ര സ്നേഹത്തോടെയാണ് തന്നെ സമീപിച്ചത്.

  സ്ക്കൂളിനു വെളിയിലുള്ള  സ്റ്റേഷനറി കടയില്‍ നിന്നാണ്  ഹരി ശ്രീ കുറിച്ചത്.തന്നെ എത്ര നിര്‍ബന്ധിച്ചാണ്  കൂട്ടിക്കൊണ്ടു പോയത്. കടയില്‍ നിന്നും  കപ്പലണ്ടി വാങ്ങാമെന്നുപറഞ്ഞു. കടയില്‍ വില ചോദിക്കലായിരുന്നു തന്റെ ദൌത്യം. ആ സമയം കൊണ്ട്  പെന്‍സിലും പേനയും അടിച്ചുമാറ്റലായിരുന്നു കൂട്ടുകാര്‍.നല്ല തന്ത്രപൂര്‍വ്വം. പകുത്തു  വരുമ്പോള്‍ തനിയ്ക്കൊരു പേന അല്ലെങ്കില്‍ ഒരു പെന്‍സില്‍.ജോലിയ്ക്കനുസരിച്ചുള്ള കൂലി. സോഷ്യലിസം ആദ്യമായനുഭവിച്ച നാളുകള്‍‍.
      വീട്ടിലെത്തുമ്പോള്‍ അമ്മ അന്വേഷിയ്ക്കും.ഇതെവിടെ നിന്ന്.ഒരു ചെറിയ കള്ളത്തിലൊതുക്കും.
സണ്ണിയുടച്ഛന്‍  വന്നിട്ടുണ്ട്. അവനു കൊണ്ടു വന്നപ്പോളൊരെണ്ണം എനിയ്ക്കും തന്നു.  പാവം അമ്മ അതങ്ങു വിശ്വസിയ്ക്കും.     ഇനി വാങ്ങരുത്. കൂടെയൊരുപദേശവും... അര്‍ഹതപ്പെടാത്തതു വാങ്ങിയാല്‍ ആപത്താണ്. മോനു വേണ്ടതെല്ലാം അമ്മ വാങ്ങിത്തരും.

        വീണ്ടും അവരുടെ പരിപാടികള്‍ ആവര്‍ത്തിച്ചു.അല്പം കൂടി സ്റ്റാന്‍ഡേര്‍ഡ് കൂട്ടി.ചെല്ലാതിരുന്നാല്‍ ഭീഷണിപ്പെടുത്തും.വാദിപ്രതിയാകുമെന്നോര്‍ത്ത് കൂടെ ചെല്ലും. ഇപ്പോഴും സാങ്കേതിക വിദ്യ പഴയതു തന്നെ.തന്റെ  ജോലിയുള്‍പ്പടെ. ഇപ്പോള്‍ നോട്ടുബുക്കും കളിപ്പാട്ടങ്ങള്‍വരെ അടിച്ചുമാറ്റും. കടകള്‍ മാറി കളംമാറ്റിച്ചവിട്ടി. ചെറിയപങ്കു തനിയ്ക്കും.വേണ്ടയെന്നുപറയാന്‍ പറ്റില്ല. കഴിയുന്നതും അമ്മകാണാതെ ഒളിച്ചുവെയ്ക്കും.

              ആ നശിച്ചദിവസം ഇപ്പോഴും സിദ്ധാര്‍ത്ഥിന് ഓര്‍ക്കുമ്പോള്‍  മനസ്സില്‍ ഒരു വിങ്ങലാണ്.

അടുത്തടുത്ത കടകളില്‍ നിന്നുള്ള മോഷണം കടക്കാര്‍ ചര്‍ച്ച ചെയ്തു തുടങ്ങി. അവര്‍ തക്കം പാര്‍ത്തിരുന്നു.ഇതൊന്നുമറിയാതെ  മൂവര്‍ സംഘം വീണ്ടും അടുത്ത കടയിലേയ്ക്ക്...ഇത്തവണ സണ്ണിയും സന്തോഷും ലക്ഷ്യമിട്ടത് പണപ്പെട്ടിയായിരുന്നു.തന്‍റ ജോലി കടക്കാരനെ പണപ്പെട്ടിയുടെ അടുത്തു നിന്നും തെല്ലകലെ തൂക്കിയിരുന്ന  സ്ക്കൂള്‍ ബാഗിലേയ്ക്ക് അയാളുടെ ശ്രദ്ധ
തിരിയ്ക്കുകയായിരുന്നു. അതില്‍ താന്‍ നൂറുശതമാനവും വിജയിച്ചെന്ന്  ആ, പത്തിന്‍റ കെട്ട് സുഹൃത്തുകളുടെ  കയ്യില്‍ ആയപ്പോള്‍ മനസ്സിലായി.

   അതുപോക്കറ്റിലിട്ടുകൊണ്ട് മൂവര്‍ സംഘം അടുത്തകുറ്റിക്കാട്ടിലേയ്ക്ക് നീങ്ങി. ഇത്തവണ പൈസ ആയതിനാല്‍  ഭയം ഏറെ ഉണ്ടായിരുന്നു. എങ്ങിനെ ചിലവാക്കും. ആകുന്നത് രക്ഷപ്പെടാന്‍ നോക്കി. നടന്നില്ല.പഴയഭീഷണി. എണ്ണുന്നതിനിടയിലാണ്  പോലീസ് പൊക്കിയത്.
പിന്നെ ജുവൈനല്‍ കോര്‍ട്ട്,ഒബ്സര്‍ വേഷന്‍ ഹോം.

ജുവൈനല്‍ കോര്‍ട്ടിന്റെ വെളിയില്‍ നിന്ന അമ്മ ,ഒബ്സര്‍ വേഷന്‍ ഹോമിലേയ്ക്കു  യാത്ര യാക്കിയത്, ആ കണ്ണില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍തുള്ളിയില്‍ നിന്നും വമിച്ച ചൂട് ഇന്നും ഹൃദയത്തെ  ചുട്ടു പൊള്ളിച്ചുകൊണ്ടിരിയ്ക്കുന്നു.

നിസ്സഹായയായി ഒബ്സര്‍വേഷന്‍ ഹോമിലെ വിസിറ്റേഷ്സ് ഹാളില്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്ന അമ്മ. കുറ്റബോധത്താല്‍ തലയും കുമ്പിട്ടു നില്‍ക്കുന്ന പന്ത്രണ്ടു കാരന് ആ മൌനത്തിന്‍റ അര്‍ത്ഥം  മനസ്സിലാക്കി യെടുക്കാന്‍ ഒരുപാടുമില്ലായിരുന്നു.

നീണ്ട പതിനൊന്നു മാസങ്ങള്‍‍.എന്തെല്ലാം അനുഭവങ്ങള്‍‍.തന്നെപ്പോലെ എത്ര നിരപരാധിക‍ള്‍.വെറുതെ കൌതുകത്തിനു ചെയ്യുന്ന സമ്പന്നരുടെ മക്കള്‍  തൊട്ട്.
വഴിയോരത്തെ അനാഥ കുട്ടികള്‍ വരെ.മോഷണം പിടിച്ചുപറി തൊട്ട് കത്തിക്കുത്തുവരെ.
എത്ര പേരെ പരിചയപ്പെട്ടു.

സണ്ണിയ്ക്കും സന്തോഷിനും ഒരു കൂസലുമില്ല.താന്‍ എന്നും ഒറ്റപ്പെട്ടു നടക്കാന്‍ ആഗ്രഹിച്ചു.
ഇടയ്ക്കിടയ്ക്ക് വാര്‍ഡന്‍ വലിയ ചൂരലുമായി കടന്നു വരും. രണ്ടു പെട പെടച്ചിട്ടു ചോദിയ്ക്കും മോഷണത്തിലെത്ര ഡിഗ്രിയെടുത്തെന്ന്.തന്റെ നിരപരാധിത്വം ആരറിയാന്‍ .താന്‍ നിരപരാധിയായിരുന്നോ.താന്‍ പെട്ടുപോയതാണെന്ന് ഒരുദിവസം അമ്മയോടു തുറന്നു പറഞ്ഞു.
              ഒരു കുമ്പസാരത്തിനേക്കാള്‍ പവിത്രത അതിലനുഭവപ്പെട്ടു.

    അമ്മയുടെ സാന്ത്വന വചനങ്ങള്‍ക്ക് ഒരു കുമ്പസാരക്കൂട്ടിനേക്കാള്‍ സുരക്ഷിതത്വം അനുഭവപ്പെട്ടു.

ഇടയ്ക്കുവെച്ച്  സണ്ണിയും സന്തോഷും   ഒബ്സര്‍ വേഷന്‍ ഹോമിന്‍റ  മതിലു ചാടി രക്ഷപ്പടുവാന്‍ നോക്കി. വീണ്ടും പിടിച്ചുകൊണ്ടു വന്ന അവര്‍ക്കു കൊടുത്ത ശിക്ഷ   മറ്റുള്ളവര്‍ക്കു കൂടി പാഠമാകത്തക്കതായിരുന്നു.

ജുവൈനല്‍ കോടതിയുടെ തീരുമാനപ്രകാരമാണ് ഒരുമാസം മുമ്പേ ,തന്നെ മോചിതനാക്കിയത്.
തന്നെ കൂട്ടികൊണ്ടുപോകാന്‍ നേരത്തെ തന്നെ ഒബ്സര്‍ വേഷന്‍ ഹോമിലെത്തിയ അമ്മ.
  വെളിയിലിറങ്ങി അവസാനമായി അകത്തേ   അന്തേവാസികളെ     ഒന്നുകൂടി നോക്കി. സണ്ണിയും സന്തോഷും വെളിയില്‍ വരുമ്പോള്‍ കാണാമെന്നു പറഞ്ഞാണ് യാത്രയാക്കിയത്.

 അമ്മയുടെ  കയ്യിലിരുന്ന   പെട്ടി ശ്രദ്ധയില്‍  പ്പെട്ടു.ഒന്നും ചോദിച്ചില്ല.കുറ്റബോധം തന്നെ തളര്‍ത്തിക്കളഞ്ഞു.നേരെ റെയില്‍ വേ  സ്റ്റേഷനിലേയ്ക്ക്...

ഒന്നും മിണ്ടിയില്ല....അമ്മ ഒന്നും പറഞ്ഞുമില്ല..ട്രെയിന്‍ കയറി.പിറ്റെ ദിവസമാണ് ആസ്ഥലത്തെത്തിയത്.

ഒരു ഓലപ്പുര.അവിടെ നിന്നും രണ്ടു ഫര്‍ലോങ്ങുമാറി ഒരു സര്‍ക്കാരു സ്ക്കൂള്.പഴയ സ്ക്കൂളിലില്‍  നിന്നും ടി.സി. വാങ്ങി അമ്മ എല്ലാം റെഡിയാക്കിയിരുന്നു..വീണ്ടും എട്ടാം ക്ലാസ്സില്‍ തന്നെ.
അടുത്തുള്ള ആശുപത്രിയില്‍ ഒരു ചെറിയ ജോലി അമ്മയ്ക്ക്.
എല്ലാം ശരിയാക്കി കൊടുത്തത് അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു  കസിന്‍ ആയിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്മയെല്ലാം വിശദീകരിച്ചു. വീണ്ടും തന്നെയൊരു കുറ്റവാളി ആക്കാതിരിയ്ക്കാന്‍മനശ്ശാസ്ത്രത്തില്‍ ബിരുദം ഒന്നും എടുക്കാത്ത തന്‍റ പ്രിയപ്പെട്ട അമ്മ  അന്ന് എടുത്ത മുന്‍കരുതലുക‍ള്‍ .. നാട്ടിലുണ്ടായിരുന്ന ഒരു തെങ്ങിന്‍ പുരയിടവും ചെറിയ വീടും കിട്ടിയ
വിലയ്ക്കു വിറ്റു.അവിടെ നിന്നും ഒക്കെ അകന്ന്, തന്റെ ഭൂതകാലം ചികഞ്ഞെടുക്കാതിരിയ്ക്കാന്‍
ഇത്രയും ദൂരെ വന്ന് ശിഷ്ട ജീവിതം കഴിച്ചുകൂട്ടി.

      പിന്നീടു വാശിയായിരുന്നു.   എന്നും ക്ലാസ്സില്‍ ഒന്നാമ ന്‍ ‍. അമ്മയുടെ നീറുന്ന ഹൃദയം പതുക്കെ പതുക്കെ  തണുത്തു. ഐ.എ.സ്സ് എഴുതാന്‍ അമ്മ തന്നെയാണ് പ്രേരിപ്പിച്ചത്.കിട്ടിയത് ഐ.പി.എസ്സ്. അങ്ങിനെ  ഇന്നീ നിലയില്‍.വീണ്ടും തന്റെ
 ജന്മ നാട്ടിലേയ്കു വരണമെന്ന് വിചാരിച്ചതല്ല. നീണ്ട മുപ്പതു വര്‍ഷങ്ങള്‍ ‍.

മിനിസ്ടറുടെ പ്രത്യേക നിര്‍ ദ്ദേശം.ഒബ്സര്‍ വേഷന്‍ ഹോമിലെ പുതിയ അന്തേ വാസിയുടെ കേസന്വേഷണം  സ്റ്റടി ചെയ്യാനും വേണ്ട ഭരണ പരിഷ്ക്കാരങ്ങള്‍ വരുത്താനും.

  സാര്‍ വന്നിട്ടുണ്ട്.

ഓ, താനിവിടെ യെത്തിയിട്ട് കുറച്ചുനേരമായല്ലൊ.
 കൊണ്ടു വരൂ..

ഏകദേശം അതേ പ്രായം പന്ത്രണ്ടു വയസ്സ്.
മോന്റെ പേര്
ജോണ്‍
എന്താണു മോന്‍ ചെയ്ത കുറ്റം.
ഞാന്‍ അയാളെ വെടിവെച്ചു കൊന്നു.എന്‍റ അഛനെ!”
ഒറ്റ ശ്വാസത്തിന്  അവന്‍ ബാക്കികൂടി പറഞ്ഞു..
ന്റെ അമ്മയെ അയാള്‍ എന്നും തല്ലും,മദ്യപിക്കും,വേറെ പെണ്ണുങ്ങളെ അയാള്‍ വീട്ടില്‍ കൊണ്ടുവരും.ഒരുദിവസം..ഞാന്‍ അയാളുടെ തോക്കെടുത്ത് പതുങ്ങി നിന്നു..വാതിലിന്‍റ പുറകില്‍ .
വന്നപാടെ  ഒറ്റ വെടി.അതയാളുടെ തലയില്‍ തന്നെ കൊണ്ടു.അയാള്‍ മരിച്ചു.

അടുത്തു നിന്ന കോണ്‍സ്റ്റബിള്‍ പറഞ്ഞു.
സര്‍ ഇവന്റെ  അഛനും ഇവിടുത്തെ അന്തേ വാസിയായിരുന്നു. ഇവന്റെ  അതേപ്രായത്തില്‍
    അവന്‍ അഛന്റെ മോന്‍ തന്നെയാണ്.
 മോന്റെന്റെ പേര്
സണ്ണി”.
ന്റെ  മനസ്സില്‍ കൂടി ഒരു കൊള്ളിയാന്‍ മിന്നി. അതിന്‍റ വെളിച്ചം പുറത്തേയ്ക്കു പടരാതിരിയ്ക്കാന്‍
കര്‍ചീഫുവെച്ച് മുഖമൊന്നാഞ്ഞു തുടച്ചു.
അങ്ങകലെ ഏറ്റവും മുന്തിയ സ്ക്കൂളില്‍ പഠിയ്ക്കുന്ന തന്റെ മകനെ ആവര്‍ത്തനത്തി ന്റെ
മുഖത്തില്‍ നിന്നും രക്ഷിച്ച ,   മണ്‍മറഞ്ഞു പോയ  അവന്റെ മുത്തശ്ശിയിലെ മനശ്ശാസ്ത്ര ജ്ഞയെ  ഒന്നുകൂടി മനസ്സില്‍ അഭിനന്ദിച്ചു.!

56 comments:

  1. അമ്മയുടെ സാന്ത്വന വചനങ്ങള്‍ക്ക് ഒരു കുമ്പസാരക്കൂട്ടിനേക്കാള്‍ സുരക്ഷിതത്വം അനുഭവപ്പെട്ടു.

    ReplyDelete
  2. ഇതൊരു വലിയ സിനിമാ കഥ പോലെയുണ്ടല്ലോ!
    ധൃതി വെച്ച് എഴുതി തീർത്തതു പോലെ തോന്നി..
    സമാധാനമായിട്ട്, വിശദമായി എഴുതിയാൽ, വായനക്കാരുടെ മനസ്സിൽ ഇതു കുറച്ച് കൂടി പതിയുമെന്നു തോന്നുന്നു.

    അവസാനം പറഞ്ഞതിനോട് ഒരു വിയോജിപ്പുണ്ട്..
    മുന്തിയ സ്കൂളിൽ പഠിക്കുന്നവരെല്ലാം നല്ല വഴിക്കു പോകുമെന്നു ഉറപ്പുണ്ടോ?..
    ആശംസകൾ.

    ReplyDelete
  3. നന്നായി എഴുതിരിക്കുന്നു കുസുമം ......മൂന്ന് തലമുറയുടെ കഥ ഇത്ര ചുരുക്കി പറഞ്ഞു ...
    കഥ വളരെ ലളിതമാണ് ...ഒന്ന് കൂടി നന്നകിയാല്‍ എന്ന് ആശിച്ചു പോന്നു

    ReplyDelete
  4. കഥ പറയുന്നതില്‍ അല്പം കൂടി ഒതുക്കം ആകാമായിരുന്നു എന്നു തോന്നുന്നു.
    വിഷയം ഇഷ്ടപ്പെട്ടു. പെട്ടെന്ന് പെട്ടെന്ന് ആണ് കഥ വളരുന്നത്‌ ...

    ReplyDelete
  5. കഥയിലെ പ്രമേയം നന്നായി . കഥ പറഞ്ഞ രീതിയും കൊള്ളാം.
    ദഹിക്കാതെ പോയത് ആ മുന്തിയ സ്കൂള്‍ എന്ന പ്രയോഗമാണ്. ഭാരിച്ച ഫീസ്‌ വാങ്ങുന്ന സ്കൂള്‍ എന്നാണെങ്കില്‍ ശരിയല്ല എന്ന് ഞാന്‍ പറയും.
    ലാളിത്യമുള്ള രചനക്ക് ഭാവുകങ്ങള്‍
    കവിതയെക്കാളും വായനക്കാരുടെ മനസ്സില്‍ ചലനം സൃഷ്ടിക്കുക ഇത്തരം ചെറു കഥകള്‍ ആണ് എന്നാണു എന്റെ പക്ഷം.

    ReplyDelete
  6. avasanam aa manssasthrakku mumpil manassu mutukuththi ennu njaan thiruthi vaayichchu.
    nannaayirikkunnu katha.

    ReplyDelete
  7. വളരെ നല്ലൊരു വിഷയം അത് നന്നായി പറഞ്ഞിരിക്കുന്നു...
    സിനിമയില്‍ മാത്രമേ ഈ വിഷയം കണ്ടിട്ടുള്ളൂ...

    ReplyDelete
  8. വല്ലാത്ത കഥ നിഷ്കളങ്കതയുടെ കുഞ്ഞു മുഖം
    അവസാനം വരെ സന്തോഷത്തോടെ വായിച്ചു
    കഥയും കഥയിലെ ജുവൈനല്‍ കോര്‍ട്ടും അമ്മയും എല്ലാം മനസ്സില്‍ തട്ടി

    ReplyDelete
  9. കുസുമം വളരെ നല്ല ഒരു കഥ. തലമുറകളുടെ ജീവിതം എങ്ങനെ നിസ്സാരമായ ഇടപെടലുകളിലൂടെ മാറി മറിയുന്നു എന്ന് ഭംഗിയായി പറഞ്ഞു.

    നന്നായി

    ReplyDelete
  10. കുസുമം കഥയുടെ ആശയം ഇഷ്ടപ്പെട്ടു .. സോദ്ദേശ പോസ്റ്റിനു അഭിനന്ദനം !!

    ReplyDelete
  11. മനശ്ശാസ്ത്രം പഠിക്കാതെ തന്നെ നല്ല വഴിക്ക് മക്കളെ തെളിക്കാം...
    വളരെ ലളിതമായി കുറെ കാര്യങ്ങള്‍ അവതരിപ്പിച്ച കഥ
    വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  12. "അമ്മയുടെ സാന്ത്വന വചനങ്ങള്‍ക്ക് ഒരു കുമ്പസാരക്കൂട്ടിനേക്കാള്‍ സുരക്ഷിതത്വം അനുഭവപ്പെട്ടു"....Nicely said

    ReplyDelete
  13. കള്ളൻ ഐ.പി എസുകാരനായ ഒരു സുന്ദര കഥ .... ഫ്ലാഷ്ബാക്കുകളുടെ അകമ്പടികളോടെ നന്നായി അവതരിപ്പിച്ചിരിക്കുന്നു....
    അഭിനന്ദനങ്ങൾ...
    ഒരുവൻ കുറ്റവാളിത്വങ്ങളിലേക്ക് നയിക്കക്കപ്പെടാ‍നുള്ള കാരണങ്ങളൂടെ കൊച്ചു സന്ദേശങ്ങളും ... എടൂത്ത് കാണീച്ചതും നന്നായിട്ടുണ്ട് കേട്ടൊ

    ReplyDelete
  14. ഒരു സിനിമയ്ക്ക് സ്കോപ്പുണ്ട്
    ഒന്ന് നോക്കിയാലോ ?

    ReplyDelete
  15. വായിച്ചു കഴിഞ്ഞു ഞാന്‍ പറയണമെന്നു കരുതിയ കാര്യം അതാ Sabu M H പറഞ്ഞിരിക്കുന്നു ( ഇതാണ് ആദ്യം വരാതിരുന്നാലുള്ള കുഴപ്പം പറയണ്ടതൊക്കെ ആണ്‍കുട്ടികള്‍ പറയും പിന്നെ പറയുന്നത് ആവര്‍ത്തനമാവും ) ഒരു സിനിമക്ക് പറ്റിയ കഥ സത്യായിട്ടും .. ഒന്നുകൂടി മിനുക്കി എടുത്താല്‍....


    ബുദ്ധിയുള്ള അമ്മ കാരണം അഴുക്ക് ചാലില്‍ നിന്നും രക്ഷപ്പെട്ട മകന്‍റെ കഥ...!


    കഥ നന്നായിരിക്കുന്നു...

    ReplyDelete
  16. നല്ല കഥ.
    നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  17. ആ അമ്മയുടെ ബുദ്ധിപൂര്‍‌വ്വവും ഉചിതവുമായ ഇടപെടല്‍ കൊണ്ട് അവരുടെ മകന്റെ ഭാവി സുരക്ഷിതമായി. നല്ല സന്ദേശമുള്ള കഥ. അതുകൊണ്ടു തന്നെയിഷ്ടമായി.

    ReplyDelete
  18. കഥയുടെ ആശയവും സന്ദേശവും, പരിസരസൃഷ്ടിയും നന്നായി, കുറച്ചു വിശ്വസനീയതയുടെയും ഒതുക്കത്തിന്റേയും കുറവുണ്ട് എന്നു മാത്രം, അതു പരിഹരിക്കാവുന്നതേ ഉള്ളൂ, ആശംസകൾ!

    ReplyDelete
  19. കഥയിലെ പ്രമേയം നന്നായി,ആശംസകള്‍.

    ReplyDelete
  20. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്
    താങ്കള്‍ തേങ്ങയടിച്ചില്ലേലും നല്ല അഭിപ്രായമിട്ടു. സന്തോഷം..
    Sabu M H--ഇതൊരു വലിയ സിനിമാ കഥ പോലെയുണ്ടല്ലോ!
    ഒരു വലിയ കോംപ്ളിമെന്‍റ്..നന്ദി.

    MyDreams --ഒരു പാടു സന്തോഷം..എവിടെയാണ് മാറ്റേണ്ടത് എന്നു പറഞ്ഞാല്‍ ഒന്നു ശ്രമിയ്കാം
    ഭാനു കളരിക്കല്‍ --സന്തോഷം ഭാനു,ഒതുക്കം വിശദമായി അറിയിക്കുക.
    ഇസ്മായില്‍ കുറുമ്പടി (തണല്‍)-ഇസ്മെയിലെ സന്തോഷം..മുന്തിയ സ്ക്കൂള്‍ എന്നുദ്ദേശിച്ചത് ഫീസു തന്നെയല്ല.അച്ഛന്‍ സാദാസ്ക്കൂളില്‍ പഠിച്ച് IPS കാരനായാലും ഒരിയ്ക്കലും അവരുടെ മക്കളെ പിന്നെ സാദാസ്ക്കൂളില്‍ പഠിപ്പിച്ചതായി എനിയ്ക്കറിവില്ല.അതാണ് മുന്തിയ സ്ക്കൂളെന്നെഴുതിയത്.

    ReplyDelete
  21. മുകില്‍..വാര്‍മുകിലേ..ശരിയാണ് ആ എന്‍ഡിംഗ് കൊള്ളാം.
    റിയാസ് (മിഴിനീര്‍ത്തുള്ളി) --സന്തോഷം
    അബ്ദുള്‍ ജിഷാദ്--നല്ല അഭിപ്രായത്തിന് ഒരു പാടു സന്തോഷം
    സാബിബാവ --ശരിയാണ് സാബി..ഒന്നു രണ്ടു സംഭവങ്ങള്‍ മനസ്സില്‍ തട്ടിഎഴുതിയ വരികളാണ്.

    ജസ്റ്റിന്‍ --വളരെ സന്തോഷം
    രമേശ്‌അരൂര്‍--നല്ല അഭിപ്രായത്തിന് സന്തോഷം.

    അനില്‍കുമാര്‍. സി.പി. --നന്ദി അനില്‍

    പട്ടേപ്പാടം റാംജി--അതെ റാംജീ മനശ്ശാസ്ത്രം പഠിക്കാതെ തന്നെ നല്ല വഴിക്ക് മക്കളെ തെളിക്കാം...നന്ദി
    Thommy... സന്തോഷം ടോംസ്

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.-മാഷേ നല്ല അഭിപ്രായത്തിന് ഒരുപാടു സന്തോഷം..പക്ഷേ എന്‍റ സിദ്ധാര്ത്ഥിനെ കള്ളനെന്നു സംബോധന ചെയ്തപ്പോള്‍ അറിയാതെ എന്‍റ മനസ്സില്‍ ഒരു മുള്ളുകൊണ്ടു.

    ReplyDelete
  22. ismail chemmad
    ഇസ്മയിലെ..അപ്പോള്‍ സിനിമ പിടിയ്ക്കുന്നെങ്കിലായിക്കോ...ഹാ..ഹാ..
    എന്നാലീ കഥയ്ക്കു വല്ലതും കിട്ടുന്നെങ്കില്‍ മുഴുവനും ഒബ്സര്‍ വേഷന്‍ ഹോമിലെ കുട്ടികളുടെ ഉന്നമനത്തിനാണേ...
    ഹംസ....അപ്പോള്‍ സിനിമ പിടിയ്ക്കുന്നോ..? സന്തോഷം..
    റ്റോംസ്‌ || thattakam .com..നല്ല അഭിപ്രായത്തിനു നന്ദി..

    Vayady --ഇതിനു പിന്നിലൊരു അനുഭവത്തിന്‍റ പശ്ചാത്തലമുണ്ട്..ഇതേപോലെയല്ലെങ്കിലും...

    ശ്രീനാഥന്‍..മാഷേ സന്തോഷം

    കുഞ്ഞൂസ് (Kunjuss)..വളരെ സന്തോഷം..

    ReplyDelete
  23. നല്ല കയ്യടക്കമുണ്ടായിരുന്നു എഴുത്തിന്. നല്ല കഥ, നല്ല അവതരണം.

    ReplyDelete
  24. nalla kadha....nannayi vivarichu....orupadu karyangal otta kadhayiloode...:)

    ReplyDelete
  25. prameeyam kollam, pakshe nalla katha ayilla, ellam vishadamayi parayunnathe kathayude lakshanam alla , appol pinne pavam vayanakkarante role enthane.katha parayunna shyli nanakkanunde, samsarikkunna basha alla katha athine prathyakam basha unde

    ReplyDelete
  26. കഥ നന്നായിട്ടുണ്ട്.സിനിമയാക്കണമെങ്കില്‍ ഹംസ മുതലാളിയോട് പറഞ്ഞാല്‍ മതി.

    ReplyDelete
  27. ആളവന്‍താന്‍...വളരെ സന്തോഷം
    kusumam ...thank u

    Raju ..thank u for ur direction.ബഹുജനം പലവിധം രാജു..
    വാനപ്രസ്ഥം സിനിമ ആള്‍ക്കാരുടെ മനസ്സില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല..എന്നാല്‍ ആകാശദൂതിലെ എല്ലാ ഷോട്ടുകളും ഇപ്പോഴും ആള്‍ക്കാരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്.

    ReplyDelete
  28. കഥയിലെ പ്രമേയം നന്നായി...ആശംസകള്‍.

    ReplyDelete
  29. Mohamedkutty മുഹമ്മദുകുട്ടി---മാഷേ സന്തോഷം

    lekshmi. lachu -നന്ദി ലച്ചു

    ReplyDelete
  30. nannaayi oru kadha paranjirikkunnu.aashamsakal

    ReplyDelete
  31. അറിയാതെ വഴി തെറ്റി പോകുന്ന മക്കളെ, വീണ്ടും ശിക്ഷിക്കാതെ അവരെ ബുദ്ധിപൂർവ്വം നേർവഴിക്ക് നയിച്ചാൽ ഫലം കാണുമെന്നും അല്ലെങ്കിൽ ദുരനുഭവമായിരിക്കുമെന്നും കുറഞ വരികളിൽ എഴുതി ഫലിപ്പിക്കാൻ കഴിഞു.
    നന്നായിട്ടുണ്ട്.

    ReplyDelete
  32. നല്ല കഥ,നന്നായി പറഞ്ഞു. മനസ്സില്‍ തട്ടി.

    ReplyDelete
  33. കഥയിലെ നന്മയ്ക്ക് ഒരു സലാം. കുട്ടികളെ കുറ്റവാളികളായ് കാണുന്ന സമൂഹവും അദ്ധ്യാപകരും രക്ഷിതാക്കളും എല്ലാം ഇതിലെ അമ്മ്മയെപ്പോലെയാണ് പെരുമാറേണ്ടത്.

    എന്നാൽ ഒരു കഥയായ് ഇതിനെ വിലയിരുത്തുമ്പോൾ ഞാൻ നിരാശനാണ്. വല്ലാത്ത കൃത്രിമത്വം ഉടനീളമുണ്ട്. ഒരോ ഘട്ടത്തിലും എന്തു സംഭവിക്കും എന്ന് പകൽ പോലെ വ്യക്തം.
    കരുതിക്കൂട്ടി ഉണ്ടാക്കിയ പ്ലോട്ട്. കഥാ വളർച്ച. പിന്നെ ഫ്ലാഷ്ബാക്കും ആത്മഗതങ്ങളും ചേർന്നുള്ള കഥ പറച്ചിൽ രീതി ബ്ലോഗ്ഗിൽ വല്ലാതെ ബോറടിച്ചു തുടങ്ങി. മിക്കവാറും കഥ എഴുതുന്നവരെല്ലാം മിക്കവാറും കഥകൾ ഇങ്ങനെ തന്നെ എഴുതൂന്നു. ഇത് എന്റ്റെ വ്യക്ഷിപരമായ നിരാശ ആണ് കേട്ടോ. ഒരു പ്രമേയം അവതരിപ്പിക്കുക മാത്രമല്ലല്ലോ കാര്യം.സംഭവങ്ങൾ മാത്രം നിരത്തിയ സ്കെലിട്ടൺ മാത്രമായേ എനിക്ക് തോന്നിയുള്ളൂ. കേട്ടു തഴമ്പിച്ച പ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പൊൾ നാം ക്രാഫ്റ്റിലാണ് പുതുമ കൊണ്ടു വരേണ്ടത്.
    ഇനിയുമെഴുതുമ്പോൾ കൂടുതൽ കരുതൽ സൂക്ഷിക്കുക.

    ReplyDelete
  34. സുജിത് കയ്യൂര്‍
    ഭായി
    വരയും വരിയും : സിബു നൂറനാട്
    നല്ല അഭിപ്രായം എഴുതിയ നിങ്ങള്‍ക്ക് എന്‍റ നന്ദി.
    എന്‍.ബി.സുരേഷ് സുരേഷ് വിലയേറിയ ഈ അഭിപ്രായം ഞാന്‍
    മാനിയ്ക്കുന്നു.

    ReplyDelete
  35. കുസുമം,
    കഥ നന്നായിരിക്കുന്നു. എന്തായാലും, ആ പാവത്തിനെ കൊല്ലേണ്ടായിരുന്നു.

    ReplyDelete
  36. നല്ല സന്ദേശങ്ങളടങ്ങിയ നല്ല കഥ . എഴുത്തും മനോഹരമായി . സൌന്ദര്യത്തിനു സൌരഭ്യം കുറയാന്‍ കാരണം തിരക്കാണെന്ന് തോന്നുന്നു . ഇതിനെ അതിമാനോഹരമാക്കാനുള്ള എല്ലാ കഴിവും എഴുത്തുകാരിക്കുണ്ട് എന്നതില്‍ എനിയ്ക്ക് സംശയമില്ല

    ReplyDelete
  37. appachanozhakkal സന്തോഷം
    Abdulkader kodungallur
    നിര്‍ദ്ദേശം സ്വീകരിച്ചിരിയ്ക്കുന്നു
    jayarajmurukkumpuzha
    നന്ദി ജയരാജ്

    ReplyDelete
  38. നല്ല ഉള്കാംപുള്ള കഥ അതിന്റെ തനിമ നഷ്ടപ്പെടാതെ എല്ലാവരുടെയും മനസ്സില്‍ കുടിയിരുത്താന്‍ കഥാകാരിക്ക് സാധിച്ചു ...ആശംസകള്‍ !!

    ReplyDelete
  39. വിജയലക്ഷ്മി
    നല്ല അഭിപ്രായത്തിന് ഒരുപാടു സന്തോഷം

    ReplyDelete
  40. കഥ നന്നായി പറഞ്ഞിട്ടുണ്ട്...

    അമ്മൂമ്മയെപ്പോലെ വിവരമുള്ള അഛൻ ഉണ്ടായിട്ടും നാട്ടിലുള്ള കുട്ടികളിൽ നിന്നും മാറ്റി പഠിപ്പിക്കാനാക്കിയതിനോട് യോജിക്കുന്നില്ല.

    ആശംസകൾ....

    ReplyDelete
  41. കഥ നന്നായിരിക്കുന്നു, നല്ലൊരു സന്ദേശം അടങ്ങിയിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  42. മനസ്സിനെ സ്പര്‍ശിച്ച കഥ.

    ReplyDelete
  43. കഥ നന്നായി. സന്ദേഹം നല്‍കാനുണ്ട് എന്ന് കാണിക്കാതെ തന്നെ അത് കൈ മാറാന്‍ കഴിഞ്ഞു. ഭാവുകങ്ങള്‍.

    ReplyDelete
  44. ഹെലോ,

    എന്തെന്നറിയില്ല.. എനിക്ക് ഈ ബ്ലോഗ് വായിക്കാന്‍ കഴിയുന്നില്ല. ഫോണ്ട് ഏതാ ഉപയോഗിക്കുന്നേ?

    ReplyDelete
  45. നന്നായിരിക്കുന്നു...
    ഒരു നല്ല കവിത ഇട്ടിട്ടുണ്ട്...

    വിട പറയല്ലേ ഡിസംബര്‍...
    ശിശിരം....
    പാതയോരം വിജനമായിരുന്നു.
    ഇലകള്‍ പൊഴിഞ്ഞ വേനല്‍മരങ്ങള്‍ക്ക്
    എല്ലാം നഷ്ടപ്പെട്ടവന്റെ മുഖഭാവം.

    ReplyDelete
  46. വീ കെ said.
    അച്ഛന്‍ ഒരിയ്ക്കലും പൂര്‍വ്വ കഥയുള്ള നാട്ടില്‍ തിരികെ വന്നില്ല. വരാന്‍ ആഗ്രഹിച്ചും ഇല്ല.അപ്രതീക്ഷിതമായി കേസന്വേഷണത്തിനു വന്നു പെട്ടത്.


    നിശാസുരഭി
    Asok Sadan
    salam pottengal
    താന്തോന്നി/Thanthonni
    വിലയേറിയ അഭിപ്രായം തന്നതില്‍ സന്തോഷിയ്കുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...